News - 2024

മെക്സിക്കൻ സഭ വെള്ളിയാഴ്ച ദേശീയ പ്രായശ്ചിത്ത ദിനമായി ആചരിക്കും

സ്വന്തം ലേഖകൻ 01-04-2020 - Wednesday

മെക്സിക്കോ സിറ്റി: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മെക്സിക്കൻ കത്തോലിക്ക സഭ ഏപ്രില്‍ മൂന്നാം തീയതി (വെള്ളിയാഴ്ച) ദേശീയ പ്രായശ്ചിത്ത ദിനമായി ആചരിക്കും. മാർച്ച് 29ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മെക്സിക്കൻ ബിഷപ്പുമാരുടെ ലിറ്റര്‍ജി കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. ഈ ദിവസം ഉപവാസമെടുത്തും ഓൺലൈൻ വഴി ആധ്യാത്മിക ശുശ്രൂഷകളിൽ പങ്കുചേർന്നും പ്രാർത്ഥിക്കണമെന്നു കമ്മീഷൻ ഓർമ്മിപ്പിച്ചു.

നോമ്പുകാലത്ത് സഭ നമ്മെ വിളിക്കുന്നത് മനപ്പരിവർത്തനത്തിനും പ്രായശ്ചിത്തത്തിനും ദൈവവുമായും സഹോദരന്മാരുമായുമുള്ള അനുരഞ്ജനത്തിലേക്കുമാണ്. കുരിശിന്റെ വഴി, കരുണ കൊന്ത എന്നിവ ചൊല്ലി കൊണ്ട് ദൈവ കരുണയ്ക്കായി ഈ ദിവസങ്ങളിൽ പ്രത്യേകം പ്രാർത്ഥിക്കണമെന്നും കമ്മീഷൻ പ്രസ്താവിച്ചു. 1215 കൊറോണ കേസുകളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ച് 29 പേരാണ് മരണമടഞ്ഞിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »