Social Media - 2024
ഹൃദയത്തിലെ അസ്വസ്ഥതകൾക്കു പ്രതിവിധികൾ നിര്‍ദ്ദേശിച്ച് പാപ്പയുടെ ട്വീറ്റ്
സ്വന്തം ലേഖകന്‍ 12-05-2020 - Tuesday
വത്തിക്കാന്‍ സിറ്റി: മനുഷ്യ ഹൃദയത്തിലെ അസ്വസ്ഥതകൾക്കു സുവിശേഷത്തെ കേന്ദ്രീകരിച്ചു പ്രതിവിധികൾ നിര്‍ദ്ദേശിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ട്വീറ്റ്. യേശു പിതാവിലേക്കുള്ള വഴി (യോഹ.14: 1-12) എന്ന ഭാഗത്തെ കേന്ദ്രീകരിച്ചാണ് പാപ്പയുടെ ട്വീറ്റ്. നമ്മിൽത്തന്നെ ആശ്രയിക്കാതെ അവനിൽ വിശ്വസിക്കണമെന്നും നാം കടന്നുപോകുന്നവരാണെന്നും യേശു നമുക്ക് സ്വർഗ്ഗത്തിൽ സ്ഥലം കരുതിവെച്ചിട്ടുണ്ടെന്നും ഓർക്കണമെന്നും പാപ്പ ട്വിറ്ററില്‍ കുറിച്ചു.
In the #GospelOfTheDay (John 14:1-12), Jesus indicates two remedies for being troubled in heart. First: to not depend on ourselves but to have faith in Him. Second: to remember that here we are passing through and that Jesus has reserved us a place in Heaven. #ReginaCaeli
— Pope Francis (@Pontifex) May 10, 2020
ട്വീറ്റ് ഇങ്ങനെ, "സുവിശേഷത്തിൽ (യോഹ.14: 1-12), ഹൃദയത്തിലെ അസ്വസ്ഥതകൾക്കുള്ള രണ്ട് പ്രതിവിധികൾ യേശു ചൂണ്ടികാണിക്കുന്നു. ഒന്നാമത്: നമ്മിൽത്തന്നെ ആശ്രയിക്കാതെ അവനിൽ വിശ്വസിക്കുക. രണ്ടാമത്: ഇവിടെ നാം കടന്നുപോകുന്നവരാണെന്നും യേശു നമുക്ക് സ്വർഗ്ഗത്തിൽ ഒരു സ്ഥലം കരുതിവെച്ചിട്ടുണ്ടെന്നും ഓർക്കുക". #ReginaCaeli എന്ന ഹാഷ് ടാഗോടെ ഫ്രഞ്ച്, പോർച്ചുഗീസ്, ഇംഗ്ലിഷ്, ലാറ്റിൻ, പോളിഷ്, ജർമ്മൻ,സ്പാനിഷ്, അറബി എന്നീ ഭാഷകളിൽ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ഒരു കോടി 85 ലക്ഷം ആളുകളാണ് പാപ്പയെ ട്വിറ്ററില്‍ പിന്തുടരുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക