News - 2024

സ്വവര്‍ഗ്ഗാനുരാഗ വിഷയത്തില്‍ തിരുസഭയുടെ പ്രബോധനം പങ്കുവെച്ച വൈദികന് ‘ടിക് ടോക്’ന്റെ വിലക്ക്

പ്രവാചക ശബ്ദം 23-06-2020 - Tuesday

കാലിഫോര്‍ണിയ: സ്വവര്‍ഗ്ഗാനുരാഗ വിഷയത്തില്‍ കത്തോലിക്ക സഭയുടെ പ്രബോധനം പങ്കുവെച്ച വൈദികന് പ്രമുഖ സമൂഹമാധ്യമമായ ‘ടിക് ടോക്’ന്റെ വിലക്ക്. ‘കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം’ എന്ന അടിസ്ഥാനമില്ലാത്ത ആരോപണം നടത്തിക്കൊണ്ടാണ് ടിക് ടോക് കാലിഫോര്‍ണിയയിലെ എല്‍ കാജോണിലെ സെന്റ്‌ പീറ്റര്‍ കല്‍ദായ കത്തീഡ്രലിലെ വൈദികനായ ഫാ. സിമോണ്‍ എസ്ഷാക്കിയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. അക്കൗണ്ടില്‍ വീഡിയോകള്‍ പോസ്റ്റ്‌ ചെയ്യുന്നതില്‍ നിന്നും ഫാ. സിമോണെ ടിക് ടോക് താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്.

“സ്വവര്‍ഗ്ഗാനുരാഗ ആകര്‍ഷണത്തിന്റെ പേരിലല്ല നമ്മള്‍ അവരെ വെറുക്കുന്നത്. പ്രകൃതിയുടേയും, ദൈവത്തിന്റേയും നിയമങ്ങള്‍ക്ക് സ്വവര്‍ഗ്ഗരതി എതിരാണെന്ന കാരണത്താലാണ്. വിവാഹം എപ്പോഴും സ്ത്രീയും പുരുഷനും തമ്മിലായിരിക്കണം. സ്വവര്‍ഗ്ഗാനുരാഗ പ്രവണതയുള്ളവരെപ്പോലും സ്നേഹിക്കണമെന്നാണ് കത്തോലിക്ക പ്രബോധനവും പഠിപ്പിക്കുന്നത്”. ഫാ. സിമോണ്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ആരെങ്കിലും സ്നേഹിക്കുന്നു എന്ന്‍ പറയുമ്പോള്‍ അവര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളേയും അംഗീകരിക്കുന്നു എന്നര്‍ത്ഥമില്ലെന്നും, അവരുടെ നന്മയാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്നും, സ്വവര്‍ഗ്ഗരതി പോലെയുള്ള പാപങ്ങള്‍ അവരുടെ നന്മയല്ലെന്നും ഫാ. സിമോണ്‍ ചൂണ്ടിക്കാട്ട. കത്തോലിക്കര്‍ എല്‍.ജി.ബി.ടി പരേഡുകളില്‍ പങ്കെടുക്കുകയോ അതിനെ പിന്തുണക്കുകയോ ചെയ്യരുതെന്നും വൈദികന്‍ വീഡിയോയില്‍ ആഹ്വാനം നല്‍കുന്നുണ്ട്.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തില്‍ കത്തോലിക്കര്‍ വിശ്വസിക്കണമെന്നു ആഹ്വാനം ചെയ്തുകൊണ്ട് സമീപകാലത്ത് ഫാ. സിമോണ്‍ പുറത്തുവിട്ട വീഡിയോയും ശ്രദ്ധേയമായിരുന്നു. അതേസമയം ‘ബൈറ്റ്ഡാന്‍സ്’ എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘ടിക് ടോക്’ ഇതിനുമുന്‍പ് ലൈവ് ആക്ഷന്‍ എന്ന പ്രമുഖ പ്രോലൈഫ് സംഘടനയുടെ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരിന്നു. ചൈനയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിനെ വിമര്‍ശിച്ചവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത ടിക് ടോക്കിന്റെ നടപടി നേരത്തെ തന്നെ വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »