Purgatory to Heaven. - May 2024

ശുദ്ധീകരണസ്ഥലത്തെകുറിച്ച് പരിശുദ്ധ അമ്മ ഫാത്തിമയിലെ ലൂസിയായ്ക്ക് വെളിപ്പെടുത്തിയത്‌

സ്വന്തം ലേഖകന്‍ 13-05-2024 - Monday

“ഹൃദയ നൈര്‍മല്ല്യത്തെ സ്നേഹിക്കുകയും മധുരമായി സംസാരിക്കുകയും ചെയ്യുന്നവന്‍ രാജാവിന്റെ മിത്രമാകും” (സുഭാഷിതങ്ങള്‍ 22:11).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-13

ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ച ലൂസിയ, ഒരിക്കല്‍ ദൈവ മാതാവിനോട് 18നും 20നും ഇടക്കുള്ള പ്രായത്തില്‍ മരണപ്പെട്ട തന്റെ സുഹൃത്തായ അമേലിയായേക്കുറിച്ച് ചോദിക്കുകയുണ്ടായി. “ലോകാവസാനം വരെ അവള്‍ ശുദ്ധീകരണസ്ഥലത്ത് തന്നെ ആയിരിക്കും” എന്നായിരുന്നു മാതാവിന്റെ ഞെട്ടിക്കുന്ന മറുപടി. അമേലിയ വളരെ അസാന്മാര്‍ഗ്ഗികപരമായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് മരണപ്പെട്ടതെന്ന് ലൂസിയ പിന്നീട് അറിവായി.

"എന്തു കൊണ്ടാണ് അവള്‍ ലോകാവസാനം വരെ ശുദ്ധീകരണസ്ഥലത്ത് കഴിയേണ്ടി വരുന്നതെന്ന് ദൈവത്തിനു മാത്രം അറിയാം. താന്‍ മരിച്ചപ്പോള്‍ ചെയ്ത് പാപത്തെ കുറിച്ചോര്‍ത്ത് ഇപ്പോള്‍ ശുദ്ധീകരണസ്ഥലത്ത് വെച്ച് അവള്‍ സങ്കടപ്പെടുന്നുണ്ടാവാം; എന്നിരുന്നാലും തന്റെ ഈ പാപംമൂലമുള്ള ശിക്ഷകള്‍ക്ക് വേണ്ട പരിഹാരം ചെയ്യുന്നതിന് വേണ്ടത്ര സമയം അവള്‍ക്ക് ലഭിച്ചില്ല. അതിനാല്‍ നാം മരിക്കുമ്പോള്‍ ഉടനെതന്നെ സ്വര്‍ഗ്ഗത്തില്‍ പോകത്തക്ക വിധം, ക്രിസ്തീയ ജീവിതത്തിന് ചേര്‍ന്ന നന്മ പ്രവര്‍ത്തികളും, അനുതാപ പ്രവര്‍ത്തികളും ചെയ്യുവാനുള്ള അവസരം ഇപ്പോള്‍ നമുക്കുണ്ട് എന്ന ഒരു ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്".

(ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍സ് ഓഫ് ദി റിന്യൂവല്‍ സഭാംഗവും ഗ്രന്ഥ രചയിതാവുമായ ഫാ, ആണ്ട്ര്യൂ അപോസ്റ്റൊളിയുടെ വാക്കുകള്‍).

വിചിന്തനം:

അഞ്ച് ആദ്യ ശനിയാഴ്ചകള്‍ പരിശുദ്ധ അമ്മയുടെ അമലോത്ഭവ ഹൃദയത്തോടുള്ള പരിഹാര പ്രാര്‍ത്ഥനകള്‍ക്കായി നിശ്ചയിക്കുക (ആദ്യത്തെ ശനിയാഴ്ചക്ക് 8 ദിവസം മുന്‍പോ പിന്‍പോ കുമ്പസാരിക്കുകയും, കുര്‍ബാന കൈകൊള്ളുകയും ചെയ്യുക. ജപമാല ചൊല്ലുക, ജപമാലയിലെ രഹസ്യങ്ങളെക്കുറിച്ച് 15 മിനിട്ടോളം ധ്യാനിക്കുക). മോക്ഷത്തിനാവശ്യമായ വരദാനം നമ്മുടെ മാതാവ് വാഗ്ദാനം ചെയ്യുന്നു. നമ്മുടെ കുടുംബത്തിലെ എല്ലാ തലമുറകളേയും ഇതില്‍ ഉള്‍പ്പെടുത്തുവാന്‍ പരിശുദ്ധ മാതാവിനോടപേക്ഷിക്കുക. ഒപ്പം ഫാത്തിമ മാതാവിനോടുള്ള പ്രാര്‍ത്ഥനയും ചൊല്ലുക: “ഓ! എന്റെ യേശുവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുക, നാരകീയ തീയില്‍ നിന്നും ഞങ്ങളെ രക്ഷിക്കുക. എല്ലാ ആത്മാക്കളെയും സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുക, പ്രത്യേകിച്ച് നിന്റെ കാരുണ്യത്തിന്റെ ആവശ്യം ഏറ്റവും കൂടുതലായി ഉള്ളവരെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ”.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »