India - 2025
കോവിഡ് പ്രതിരോധത്തിന് കരുതലായി പത്തനംതിട്ട രൂപതയുടെ 'വിരിപ്പ്'
പ്രവാചക ശബ്ദം 31-07-2020 - Friday
പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് റാന്നി- പെരുനാട് വൈദീക ജില്ലയിലെ എംസിവൈഎം. സംഘടനയുടെ നേതൃത്വത്തില്‍ 'വിരിപ്പ്' എന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സിഎഫ്എല്‍ടിസികളിലേക്കുള്ള ബെഡ്ഷീറ്റുകളും മാസ്‌ക്കുകളും കൈമാറി. വീണാ ജോര്‍ജ് എം.എല്‍.എയ്ക്കാണ് ഡയറക്ടര്‍ ഫാ.തോമസ് നെടുമാംകുഴിയില്‍, പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോസഫ്, സെക്രട്ടറി റീനാ റെജി, ആനിമേറ്റര്‍ ലിജു എ ജോര്‍ജ് എന്നിവര്‍ പ്രതിരോധ സാധനങ്ങള്‍ കൈമാറിയത്. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പോലീസ് സേനയ്ക്കുള്ള മാസ്‌ക്കുകളും മൈലപ്രാ സിഎഫ്എല്‍ടിസിലേക്കുള്ള ബെഡ്ഷീറ്റ് വിതരണവും നടന്നു.