Arts - 2024
ക്രൂശിത രൂപത്തിലെ വിശുദ്ധരുടെ രഹസ്യ തിരുശേഷിപ്പുകള്‍ കണ്ടെത്തുന്ന വൈദികന്റെ വീഡിയോ വൈറല്‍
പ്രവാചക ശബ്ദം 08-10-2020 - Thursday
ജപമാലയിലെ കുരിശുരൂപത്തില്‍ ഒളിപ്പിച്ചിരുന്ന വിശുദ്ധരുടെ ഭൗതീകശരീരത്തിന്റെ ഭാഗമായിരുന്ന ഫസ്റ്റ് ക്ലാസ്സ് തിരുശേഷിപ്പുകള്‍ ഡൊമിനിക്കന്‍ വൈദികന്‍ കണ്ടെത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമാകുന്നു. കത്തോലിക്ക പ്രഭാഷകനും, ‘പിന്റസ് വിത്ത് അക്വിനാസ്’ പോഡ്കാസ്റ്റിന്റെ അവതാരകനുമായ മാറ്റ് ഫ്രാഡാണ് ഈ വീഡിയോ ഒരിടവേളയ്ക്കു ശേഷം വീണ്ടും വൈറലാക്കിയിരിക്കുന്നത്. ഒരു പെട്ടിയിലുണ്ടായിരുന്ന ജപമാല ശേഖരത്തില്‍ നിന്നുമാണ് താന്‍ ഈ ജപമാല കണ്ടെത്തിയതെന്നും, ഇത്തരമൊരു കുരിശുരൂപം കയ്യില്‍ ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കുമെന്ന് കരുതിയാണ് താന്‍ ഇതണിഞ്ഞതെന്നും വൈദികന്‍ വീഡിയോയില്‍ പറയുന്നു.
മാസങ്ങളോളം ജപമാല അണിഞ്ഞുവെങ്കിലും ജപമാലയുടെ ക്രൂശിത രൂപത്തില്‍ ഒന്നാം തരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുശേഷിപ്പ് അടങ്ങിയിരുന്ന വിവരം അദ്ദേഹത്തിനറിയില്ലായിരുന്നു. ഒരു ദിവസം ജപമാല നിലത്തുവീണപ്പോള്‍ കുരിശു രൂപം തുറന്നതാണ് വഴിത്തിരിവായത്. കുരിശു രൂപത്തിന്റെ ഉള്ളില്‍ കുരിശാകൃതിയിലുള്ള ചെറു പേടകത്തില്‍ മൂന്ന്‍ ഭാഗങ്ങളിലായി വിശുദ്ധ ഡൊമിനിക്കിന്റേയും, വിശുദ്ധ തോമസ് അക്വിനാസിന്റേയും, വിശുദ്ധ വിന്‍സന്റ് ഫെറെറുടേയും യഥാര്‍ത്ഥ തിരുശേഷിപ്പുകളാണ് ഉണ്ടായിരുന്നത്.
Tbt to the time this video went insanely viral on Facebook but i didn’t plug #pintswithaquinas in it https://t.co/LRHysxk5Tq
— Matt Fradd (@mattfradd) October 7, 2020
തിരുശേഷിപ്പുകളില്‍ കണ്ട വത്തിക്കാന്‍റെ ആധികാരികമായ മെഴുക് സീല്‍ ഈ തിരുശേഷിപ്പുകള്‍ യാഥാര്‍ത്ഥമാണെന്നതിന്റെ തെളിവാണെന്നും ഈ ഡൊമിനിക്കന്‍ വൈദികന്‍ വിവരിക്കുന്നു. ഇന്നലെ ഒക്ടോബര്‍ 7ന് വീണ്ടും പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് നിരവധി കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2018-ല്‍ ആദ്യമായി മാറ്റ് ഫ്രാഡ് ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ 34 ലക്ഷം പേര്‍ ഇത് കണ്ടിരിന്നു. പതിനയ്യായിരത്തോളം ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക