Faith And Reason - 2025

പാപികളുടെ മാനസാന്തരത്തിന് വ്യാകുല മാതാവിനോടുള്ള മാധ്യസ്ഥം ഫലദായകമെന്ന് അമേരിക്കന്‍ ഭൂതോച്ചാടകന്‍

പ്രവാചക ശബ്ദം 07-11-2020 - Saturday

വ്യാകുല മാതാവിനോടുള്ള ഭക്തി പാപികളെ മാനസാന്തരപ്പെടുത്തുന്നതിനും രഹസ്യങ്ങൾ വെളിപ്പെട്ടു കിട്ടാനും സഹായകരമാണെന്ന് ഭൂതോച്ചാടകനായ ഫാ. ചാഡ് റിപ്പേർഗർ. ഏതാനും നാളുകൾക്കു മുമ്പ് നൽകിയ ഒരു സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രഹസ്യങ്ങൾ അറിയാൻ വേണ്ടി നമ്മൾ സമീപിക്കേണ്ടയാൾ പരിശുദ്ധ കന്യകാമറിയമാണെന്ന് കർത്താവ് നമുക്ക് വെളിപ്പെടുത്തി തരുന്നുവെന്നും എന്തെങ്കിലും മറഞ്ഞിരിക്കുന്ന രഹസ്യം അറിയാൻ വേണ്ടി വ്യാകുല മാതാവിന്റെ നാമത്തിൽ മാധ്യസ്ഥം തേടിയാൽ മതിയെന്ന് കർത്താവ് ശിമയോന് വെളിപ്പെടുത്തി നൽകിയതായും താൻ മാതാവിന്റെ മാധ്യസ്ഥം നിരന്തരം തേടാറുണ്ടെന്നും ഫാ. ചാഡ് റിപ്പേർഗർ പറഞ്ഞു. മക്കളുടെ ജീവിതത്തെ പറ്റി എന്തെങ്കിലും, ആശങ്ക ഉണ്ടെങ്കിൽ, എന്താണ് അവരുടെ യഥാർത്ഥ പ്രശ്നമെന്ന് നമുക്ക് വ്യാകുലമാതാവിനോട് ചോദിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ ജീവിതത്തിൽ നാം പോലും കാണാത്ത പ്രശ്നങ്ങൾ എന്താണെന്ന് വെളിപ്പെടുത്തി തരാൻ മാതാവിനോട് ആവശ്യപ്പെടാൻ സാധിക്കും. നമ്മൾ മാനസാന്തരപ്പെടുന്ന സമയത്തോ, അല്ലെങ്കിൽ മറ്റുള്ളവരെ നമ്മൾ മാനസാന്തരപ്പെടുത്തുന്ന സമയത്തോ വ്യാകുല മാതാവിനോടുള്ള ഭക്തി വളരെയധികം സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് വിവിധ വശങ്ങളുണ്ട്. അവരുടെ ജീവിതത്തെ ഗ്രസിച്ചിരിക്കുന്ന പൈശാചിക ശക്തികളെ പുറത്താക്കാൻ സാധിക്കണമെന്നും നല്ലൊരു ജീവിതം നയിക്കാനുള്ള കൃപ അവർക്ക് ലഭിക്കാൻ വേണ്ടിയും നാം പ്രാർത്ഥിക്കണമെന്നും ഇങ്ങനെയുള്ള കൃപകൾ കിട്ടാൻ വ്യാകുല മാതാവിനോട് മാധ്യസ്ഥം അപേക്ഷിക്കുന്നതു ഏറെ ഫലദായകമാണെന്നും അദ്ദേഹം പറഞ്ഞു.


Related Articles »