Faith And Reason - 2024
കോവിഡില്‍ നിന്നുള്ള മുക്തിയ്ക്കായി വത്തിക്കാനിൽ വീണ്ടും ജപമാലയജ്ഞം ആരംഭിച്ചു
പ്രവാചക ശബ്ദം 14-11-2020 - Saturday
വത്തിക്കാന്‍ സിറ്റി: കോവിഡ് 19 മഹാമാരി വിതച്ച യാതനകളിൽ നിന്ന് ലോകത്തിന് മുക്തി ലഭിക്കുന്നതിന് വത്തിക്കാനിൽ വീണ്ടും ജപമാലയജ്ഞം ആരംഭിച്ചു. വത്തിക്കാൻ നഗരത്തിനുവേണ്ടിയുള്ള പാപ്പയുടെ വികാരിയായ കർദ്ദിനാൾ ആഞ്ചലോ കോമാസ്ത്രിയാണ് ഞായാറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യയിലെ സമയം വൈകുന്നേരം 4.30) വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ജപമാല പ്രാർത്ഥന നയിക്കുക. മഹാമാരിയുടെ പശ്ചാത്തലത്തില്‍ വത്തിക്കാനിൽ മാർച്ച് 11 മുതൽ മെയ് 29 വരെ എല്ലാ ദിവസവും പ്രത്യേക കൊന്തനമസ്ക്കാരം നടത്തിയിരിന്നു. പരീക്ഷണത്തിന്റെതായ ഈ വേളയിൽ പ്രാർത്ഥന നന്മയുടെയും ഉപവിയുടെയും പ്രവർത്തനങ്ങളാക്കി ഫലദായകമാക്കിത്തീർക്കുന്നതിന് ദൈവത്തിൻറെ കാരുണ്യം യാചിക്കുന്നതിനു വേണ്ടിയാണ് കൊന്ത നമസ്ക്കാരമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.