Purgatory to Heaven. - May 2024
പരിശുദ്ധ അമ്മയെ മുറുകെ പിടിക്കുക; ശുദ്ധീകരണസ്ഥലത്തെ ഭയപ്പെടേണ്ടി വരില്ല
സ്വന്തം ലേഖകന്‍ 31-05-2022 - Tuesday
“അവളെ കൈവശപ്പെടുത്തുന്നവര്‍ക്ക് അവള്‍ ജീവന്റെ വൃക്ഷമാണ്; അവളെ മുറുകെപിടിക്കുന്നവര്‍ സന്തുഷ്ടരെന്ന് വിളിക്കപ്പെടും” (സുഭാഷിതങ്ങള്‍ 3:18).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-31
നിങ്ങളെ പൂര്‍ണ്ണമായും പരിശുദ്ധ മറിയത്തിന് അടിയറവെക്കുക. വിശുദ്ധ കുര്‍ബ്ബാനകളും, ദിവ്യകാരുണ്യ സ്വീകരണങ്ങളും, ഉപവാസങ്ങളുമാകുന്ന സമ്മാനങ്ങള്‍ അവള്‍ക്ക് നല്‍കുക. അവളുടെ മഹത്വമേറിയ നന്മകളെ അനുകരിക്കുക. ഈ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ശുദ്ധീകരണസ്ഥലത്തെ ഭയപ്പെടേണ്ടതില്ല.
ദൈവത്തിന്റെ ഹിതത്തിനനുസൃതമായ യഥാര്‍ത്ഥ അനുതാപവും, യോഗ്യതയും, നിങ്ങളുടെ അവസാന രോഗാവസ്ഥയില്‍ ഒരുപാട് ക്ഷമയും, ദൈവത്തെ സ്നേഹിക്കുവാനുള്ള വിശുദ്ധവും തീക്ഷ്ണവുമായ ആഗ്രഹവും, വിശേഷപ്പെട്ട എളിമയും, ശുദ്ധീകരണസ്ഥലത്തേപോലെ നമ്മുടെ ആത്മാവിലെ കറകള്‍ തുടച്ച് നീക്കുകയും, നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകുവാന്‍ പ്രാപ്തമാക്കും. നമ്മളെ ഈ അവസ്ഥയില്‍ തന്നെ ശുദ്ധീകരിക്കുകയും ചെയ്യുവാനുള്ള പ്രത്യേകമായ സഹായം അവള്‍ നിങ്ങള്‍ക്ക് നേടി തരും. നീതിയുടെ മാതാവും, സ്വര്‍ഗ്ഗത്തിന്റെ ചക്രവര്‍ത്തിനിയും, ലോകത്തിന്റെ രാജ്ഞിയുമായ പരിശുദ്ധ കന്യകയ്ക്കല്ലാതെ ആര്‍ക്കാണിതിന് കഴിക?
(എറ്റിയന്നെ ബിനെറ്റ്, എസ്. ജെ, ഫ്രഞ്ച് ഗ്രന്ഥരചയിതാവ്).
വിചിന്തനം:
തന്റെ മകനായ യേശുവിനെ സ്നേഹിക്കുന്നത് പോലെ തന്നെ പരിശുദ്ധ മാതാവ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സ്നേഹിക്കുന്നു. ഇപ്രകാരം മൂന്ന്‍ പ്രാവശ്യം പ്രാര്‍ത്ഥിക്കുക: “ഓ പരിശുദ്ധ മറിയമേ, ജന്മ പാപമില്ലതെ ഉത്ഭവിച്ച ഞങ്ങളുടെ അമ്മേ, നിന്നില്‍ അഭയം പ്രാപിക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.”
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
▛ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക