Videos
രക്ഷയുടെ വഴി | Way of Salvation | പത്താം സംഭവം | ദൈവം മനുഷ്യനായി പിറക്കുന്നു
02-12-2020 - Wednesday
സ്വർഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്നു, മനുഷ്യരായ നമുക്കുവേണ്ടിയും, നമ്മുടെ രക്ഷക്കുവേണ്ടിയും, അദൃശ്യനായ ദൈവം ഈ ലോകത്തിലേക്ക് മനുഷ്യനായി പിറന്നു. നാം പൂർണ്ണമനുഷ്യരാകേണ്ടതിന് ദൈവം നമുക്കുവേണ്ടി ഒരു ശിശുവായിത്തീർന്നു. മരണത്തിന്റെ കെണിയിൽനിന്നും നാം സ്വതന്ത്രരാക്കപ്പെടേണ്ടതിന്, ശിശുക്കളെ പുതപ്പിക്കുന്ന തുണിയിൽ അവനെ പൊതിഞ്ഞു. നാം അൾത്താരയിൽ ആയിരിക്കേണ്ടതിന് അവൻ പുൽത്തൊട്ടിയിലായിരിക്കുന്നു. നാം ഉന്നതങ്ങളിൽ ആയിരിക്കേണ്ടതിന് അവൻ ഭൂമിയിലേക്കിറങ്ങി വന്നു.