News - 2024
സ്വിസ് കർദ്ദിനാൾ ഹെൻറി ഷ്വറി ദിവംഗതനായി
പ്രവാചക ശബ്ദം 09-01-2021 - Saturday
ബേണ്‍: സ്വിറ്റ്സർലന്‍റിലെ സിയോൺ രൂപതയുടെ മുന്‍ അധ്യക്ഷൻ കർദ്ദിനാൾ ഹെൻറി ഷ്വറി കാലം ചെയ്തു. 88 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹം വ്യാഴാഴ്ച (07/01/21)യാണ് നിര്യാതനായത്. 1995ൽ ആരോഗ്യപരമായ കാരണങ്ങളാൽ രൂപതാഭരണത്തിൽ നിന്ന് വിരമിച്ചതിനു ശേഷം കർദ്ദിനാൾ ഷ്വറി തൻറെ ജന്മസ്ഥലമായ ലെയൊണാർദിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 1932 ജൂൺ 14ന് ജനിച്ച ഹെൻറി ഷ്വറി 1957- ൽ പൗരോഹിത്യം സ്വീകരിച്ചു.1977-ൽ മെത്രാനായി അഭിഷിക്തനായി.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1991-ൽ കർദ്ദിനാളായി ഉയർത്തപ്പെട്ടു. സ്വിറ്റ്സർലണ്ടിലെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പതിനൊന്നാം തീയതി തിങ്കളാഴ്ച സിയോണിലെ കത്തീഡ്രലിൽ കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ മൃതസംസ്ക്കാര കർമ്മങ്ങൾ നടക്കും. കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ മരണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. സ്വിറ്റ്സർലൻഡിലെ അജഗണത്തിന് അർപ്പണബോധമുള്ള ഒരു ഇടയനായിരുന്നു കർദ്ദിനാൾ ഹെൻറിയെന്ന് പാപ്പ സ്മരിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക