Purgatory to Heaven. - June 2025
ഉലയില്‍ സ്വര്‍ണ്ണമെന്നപോലെ ആത്മാക്കളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ്
സ്വന്തം ലേഖകന്‍ 07-06-2022 - Tuesday
“ഉലയില്‍ സ്വര്‍ണ്ണമെന്നപോലെ അവിടുന്ന്‍ അവരെ ശോധനചെയ്ത് ദഹന ബലിയായി സ്വീകരിച്ചു” (ജ്ഞാനം 3:6).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-7
“എത്ര മനോഹരമായ ആശയമാണ് ഈ വാക്കുകളില്‍ അടങ്ങിയിരിക്കുന്നത്. സ്വര്‍ണ്ണത്തിന്റേയും, വെള്ളിയുടേയും ശുദ്ധികര്‍ത്താവ് ലോഹം ഉരുക്കുന്ന മൂശയില്‍ നിന്നും ഉയര്‍ന്ന് വരുന്ന ആവിയെ നിരീക്ഷിക്കുകയും, ഉരുകി തിളച്ച് മറിയുന്ന ലോഹത്തിന്റെ ലായനിയില്‍ തന്റെ സ്വന്തം മുഖം ഒരു കണ്ണാടിയിലെന്ന വണ്ണം തിളക്കത്തോടെ പ്രതിഫലിക്കുന്ന വരെ കാത്തിരിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവനു അറിയാം തന്റെ ജോലി പൂര്‍ത്തിയായെന്ന്. സ്വര്‍ഗ്ഗീയ ശുദ്ധികര്‍ത്താവും ഇപ്രകാരമല്ലേ ചെയ്യുന്നത്?"
ജെര്‍മ്മനിയിലെ മെത്രാനും (റോട്ടന്‍ബര്‍ഗ്) ഗ്രന്ഥരചയിതാവുമായിരുന്ന പോള്‍ വോണ്‍ കെപ്ലര്‍
വിചിന്തനം:
നമ്മില്‍ പ്രതിഫലിക്കുന്ന ദൈവ ചൈതന്യത്തെ മറ്റുള്ളവര്‍ക്ക് കാണുവാന്‍ സാധിക്കുമോ? എപ്രകാരം നമുക്ക് നമ്മുടെ പ്രവർത്തികളിലൂടെ ഈ പ്രതിരൂപത്തെ ദൃഷ്ടികേന്ദ്രത്തിലേക്ക് കൂടുതല്‍ വ്യക്തമാക്കിയെടുക്കാം?
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക