Faith And Reason - 2025

“ഒരു ജനത, ഒരു വിശ്വാസം, ഒരു കര്‍ത്താവ്”: വംശീയതയ്ക്കെതിരെ നോര്‍ഫോക്ക് തെരുവുകളെ ഇളക്കിമറിച്ച് പ്രാര്‍ത്ഥനാ റാലി

പ്രവാചക ശബ്ദം 08-06-2020 - Monday

നോര്‍ഫോക്ക്: “ഒരു ജനത, ഒരു വിശ്വാസം, ഒരു കര്‍ത്താവ്” എന്ന മുദ്രാവാക്യവുമായി വംശീയ വിഭാഗീയതക്കെതിരേയും, നീതിക്ക് വേണ്ടിയും അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജീനിയയിലെ നോര്‍ഫോക്ക് നഗരത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ റാലി അക്ഷരാര്‍ത്ഥത്തില്‍ ലോകത്തിന്റെ മുന്നില്‍ വിശ്വാസ സാക്ഷ്യമായി മാറി. നോര്‍ഫോക്കിലെ ക്രോസ് റോഡ്‌ ചര്‍ച്ചിലെ വചനപ്രഘോഷകനായ കെവിന്‍ ട്രെംപെര്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ജാഥയില്‍ പ്രായഭേദമന്യേ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നോര്‍ഫോക്ക് സിറ്റി ഹാളില്‍ നിന്നും ആരംഭിച്ച പ്രാര്‍ത്ഥനാ റാലി ടൌണ്‍ പോയന്റ് പാര്‍ക്കിലാണ് അവസാനിച്ചത്. “ഞാന്‍ കറുത്തതല്ല, എനിക്ക് നിന്നെ കാണാം, എനിക്ക് നിന്നെ കേള്‍ക്കാം”; “ദൈവത്തിന് വര്‍ണ്ണ വ്യത്യാസമില്ല” എന്നിങ്ങനെയുള്ള പ്ലകാര്‍ഡുകളും വഹിച്ചുകൊണ്ടായിരിന്നു റാലി. വിര്‍ജീനിയ ബീച്ച് താരം ബാസ്കറ്റ് ബോള്‍ താരം എലിസബത്ത് വില്യംസും കുടുംബവും ഉള്‍പ്പെടെ അനേകം പ്രമുഖരും പ്രാര്‍ത്ഥന റാലിയില്‍ പങ്കുചേര്‍ന്നുവെന്നത് ശ്രദ്ധേയമാണ്.



മിന്നെപോളിസില്‍ നടന്ന ജോര്‍ജ്ജിന്റെ കസ്റ്റഡി കൊലപാതകം തന്റെ മക്കളുമായി വംശീയതയെക്കുറിച്ചുള്ള അസുഖകരമായ സംഭാഷണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും, നീതിക്ക് നിരക്കാത്ത കാര്യങ്ങള്‍ കണ്ടാല്‍ അവര്‍ ഒരു കുടുംബമെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കണമെന്നും അതിനെതിരെ ശബ്ദമുയര്‍ത്തണമെന്നുമാണ് തന്റെ ആഗ്രഹമെന്നും എലിസബത്ത് വില്യംസ് പറഞ്ഞു. നമ്മള്‍ ജീവിതത്തില്‍ എന്തൊക്കെ ചെയ്താലും എവിടെയൊക്കെ പോയാലും അതെല്ലാം പ്രാര്‍ത്ഥനയാല്‍ നയിക്കപ്പെട്ടവയായിരിക്കണമെന്നു ചെസപീക്കിലെ മെലനി പാറ്റേഴ്സന്‍ പ്രതികരിച്ചു. ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തില്‍ കലാപ സമാനമായ പ്രതിസന്ധിയിലൂടെ അമേരിക്കാ കടന്നുപോകുമ്പോള്‍ ഇവര്‍ നടത്തിയ സമാധാന പ്രാര്‍ത്ഥന റാലി അനേകരെ ആകര്‍ഷിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »