Youth Zone

പ്രണയ കെണികൾക്ക് എതിരെ ശക്തമായ താക്കീതുമായി 'ഹറാമി'

പ്രവാചക ശബ്ദം 29-04-2021 - Thursday

കല്‍പ്പറ്റ: 'ലവ് ജിഹാദ് ' വിഷയത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. വിവിധ ക്രൈസ്തവ സംഘടനകളുടെയും വൈദികരുടെയും യുവജനങ്ങളുടെയും കൂട്ടായ്മയില്‍ ട്രൂത്ത് വിഷന്‍ മീഡിയ ഒരുക്കിയ 'ഹറാമി' എന്ന ചിത്രമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ചുരുങ്ങിയ സബ്സ്ക്രൈബെഴ്സുമായി ആരംഭിച്ച യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ പതിനേഴായിരത്തില്‍ അധികം ആളുകളാണ് 'ഹറാമി' കണ്ടിരിക്കുന്നത്. ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയെ പ്രണയം നടിച്ച് മതം മാറ്റാനുള്ള ശ്രമത്തില്‍ നിന്നു പെണ്‍കുട്ടി രക്ഷപ്പെടുന്നതാണ് 'ഹറാമി'യുടെ ഇതിവൃത്തം.

കുടുംബങ്ങളെ കാർന്നുതിന്നുന്ന കാൻസർ പോലെ മാരകമായ പ്രണയ കെണികൾക്ക് എതിരെയുള്ള ശക്തമായ താക്കീതായാണ് പലരും ഈ ഹൃസ്വചിത്രത്തെ വിശേഷിപ്പിക്കുന്നത്. ട്രൂത്ത് വിഷന്‍ മീഡിയയുടെ ബാനറില്‍ ജെയിംസ് ആന്റണി നിര്‍മ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാവും നിര്‍വ്വഹിച്ചിരിക്കുന്നത് ഷിജിൻ കെ. ഡിയാണ്. എബി ജോയാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. സോബിൻ കടാലിയേൽ സഹ സംവിധായകനായും ജോറിൻസ് ചെംഗലികവിൽ പ്രൊഡക്ഷൻ കൺട്രോളറായും ജ്യോതിഷ് പി.ടി കലാസംവിധായകനായും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വയനാടാണ് ചിത്രീകരണത്തിന് വേദിയായത്.


Related Articles »