Arts

'ചോസൺ വിറ്റ്നസ്': യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയ ആനിമേറ്റഡ് ഹൃസ്വചിത്രം 250 ഭാഷകളിലേക്ക്

പ്രവാചകശബ്ദം 02-07-2021 - Friday

ന്യൂയോര്‍ക്ക്: യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ആനിമേറ്റഡ് ചിത്രമായ 'ചോസൺ വിറ്റ്നസ്' പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രദ്ധ ആകർഷിക്കുന്നു. ജീസസ് ഫിലിം പ്രൊജക്റ്റ് എന്ന സംഘടന ഏപ്രിൽ ഈസ്റ്റർ കാലയളവിൽ 38 ഭാഷകളിലായാണ് ഹൃസ്വചിത്രം റിലീസ് ചെയ്തത്. യേശുവിന്റെ മരണവും, ഉത്ഥാനവുമാണ് ചിത്രത്തിന്റെ പ്രതിപാദ്യവിഷയം. ക്രൂ എന്ന സംഘടന നിർമ്മിച്ച ചോസൺ വിറ്റ്നസ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ആദ്യ മൂന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ രണ്ടര ലക്ഷത്തോളം ആളുകൾ ചിത്രം കണ്ടിട്ടുണ്ട്. നിലവില്‍ ഹിന്ദി ഉള്‍പ്പെടെ ഭാഷകളില്‍ ഇറങ്ങിയ ചിത്രം ഉടനെതന്നെ 250 ഭാഷകളിൽ കൂടി ലഭ്യമാക്കുമെന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മഗ്ദലന മറിയത്തിന്റെ കണ്ണുകളിലൂടെയാണ് ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം മുന്നോട്ടു പോകുന്നത്.

യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർത്തത് ആദ്യം കണ്ട പിൻഗാമി മഗ്ദലനമറിയമാണെന്നത് സുപ്രധാനമായ കാര്യമാണെന്ന് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എലിസബത്ത് ഷെങ്കൽ 'ദി ക്രിസ്ത്യൻ പോസ്റ്റ്' മാധ്യമത്തോട് പറഞ്ഞു. തന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സാക്ഷിയായി ശിഷ്യഗണത്തിന്റെ അടുക്കലേക്ക് യേശു അയക്കുന്നത് മഗ്ദലനമറിയത്തെയാണ്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് മഗ്ദലന മറിയത്തിലൂടെ സിനിമയുടെ ഉള്ളടക്കം കടന്നുപോകുന്നത്. ഏഷ്യയിൽ നിന്നും, ആഫ്രിക്കയിൽനിന്നുമടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് എലിസബത്ത് ഷെങ്കൽ കൂട്ടിച്ചേർത്തു. ഡിസ്നി ചിത്രങ്ങളുടെ സംവിധായകൻ ബാരി കുക്ക്, സ്പെഷ്യൽ എഫക്റ്റ് സംവിധായകൻ ഡോം കരോള തുടങ്ങിയവര്‍ അടക്കമുള്ള പ്രമുഖര്‍ ചോസൺ വിറ്റ്നസിന്റെ ദൃശ്യാവിഷ്കാരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »