Faith And Reason

പൊതു ബലിയര്‍പ്പണമില്ല: കേരള ക്രൈസ്തവ സമൂഹം വീണ്ടും ഓണ്‍ലൈന്‍ ബലിയര്‍പ്പണത്തിലേക്ക്

പ്രവാചക ശബ്ദം 08-05-2021 - Saturday

ഇന്നു ആരംഭിച്ചിരിക്കുന്ന ലോക്ക്ഡൌണ്‍ നിര്‍ദ്ദേശങ്ങളില്‍ ആരാധനാലയങ്ങളിലെ പൊതുജനപങ്കാളിത്തതോടെയുള്ള ശുശ്രൂഷകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ ക്രൈസ്തവര്‍ വീണ്ടും ഓണ്‍ലൈന്‍ ബലിയര്‍പ്പണത്തിലേക്ക്. 16 വരെ നീണ്ടു നില്‍ക്കുന്ന ലോക്ക്ഡൌണില്‍ ദേവാലയങ്ങളിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബലിയര്‍പ്പണം മാത്രമാണ് വിശ്വാസികള്‍ക്ക് ഇനി ആശ്രയം. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നു നിരവധി സ്ഥലങ്ങള്‍ കണ്‍ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നു ദേവാലയങ്ങള്‍ അടച്ചിട്ടെങ്കിലും സംസ്ഥാനം സംപൂര്‍ണ്ണമായി ദേവാലയങ്ങള്‍ അടച്ചിടുന്നത് രണ്ടാം തവണയാണ്. ആദ്യ ലോക്ക് ഡൌണിലായിരിന്നു നേരത്തെ ദേവാലയങ്ങള്‍ പൂര്‍ണ്ണമായി അടച്ചിട്ടിരിന്നത്. നിലവില്‍ ജനപങ്കാളിത്തമില്ലാതെ വൈദികർ സ്വകാര്യ വിശുദ്ധ കുർബാന അർപ്പണം തുടരും.

അള്‍ത്താരക്ക് മുന്നില്‍ വിശുദ്ധ കുര്‍ബാനയിലൂടെ യേശുവുമായുള്ള ഒരു ആത്മീയ സംവാദം തന്നെയാണ് യേശുവുമായി ഐക്യപ്പെടുവാനുള്ള ഏറ്റവും അടിസ്ഥാനപരമായ മാര്‍ഗ്ഗം. എന്നാല്‍ 'ഇത് പ്രായോഗികമല്ലാത്ത അവസരങ്ങളില്‍ മാത്രം' വ്യക്തിപരമായ പ്രാര്‍ത്ഥനകളും, ടെലിവിഷന്‍, ഓണ്‍ലൈന്‍ തുടങ്ങിയവയിലൂടെയുള്ള വിശുദ്ധ കുര്‍ബാന വഴി നമുക്ക് ദൈവുമായി ഐക്യപ്പെടാവുന്നതാണ്. അടിയന്തര സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ നമുക്ക് വിശുദ്ധ കുര്‍ബാനയില്‍ നേരിട്ട് സംബന്ധിക്കുവാന്‍ കഴിയാതെ വരികയാണെങ്കില്‍- യേശു ക്രിസ്തുവുമായുള്ള ആത്മീയ സംവാദത്തിലൂടെ അരൂപിയിലൂടെ പരിശുദ്ധ കുര്‍ബാന ആത്മനാ സ്വീകരിക്കുവാന്‍ നമ്മുക്ക് അവസരമുണ്ട്.

Must Read: ‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ അവസരമില്ല? അങ്ങനെയെങ്കില്‍ അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാം

ഇതുവഴി ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തിലുള്ള നമ്മുടെ വിശ്വാസത്തെ സ്ഥിരീകരിക്കുകയും നവീകരിക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് 'അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം' എന്നാണ് വിളിക്കുന്നത്.

അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണ പ്രാര്‍ത്ഥന ‍

ഓ എന്റെ യേശുവേ, അങ്ങ് ഈ ദിവ്യകൂദാശയില്‍ സന്നിഹിതനാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെയുംക്കാള്‍ ഞാന്‍ അങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിലങ്ങയെ സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ എനിക്കു സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ എന്റെ ഹൃദയത്തിലേക്ക് അങ്ങ് എഴുന്നള്ളി വരേണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാനങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോട് പൂര്‍ണ്ണമായി ഐക്യപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിയ്ക്കലും അങ്ങയില്‍ നിന്നു അകലുവാന്‍ എന്നെ അനുവദിക്കരുതേ, ആമ്മേന്‍. ‍

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 52