Faith And Reason

'ഇസ്ലാമിക തീവ്രവാദത്തിന്റെ അന്ത്യത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക': ആഹ്വാനവുമായി നൈജീരിയന്‍ മെത്രാന്‍

പ്രവാചക ശബ്ദം 08-05-2021 - Saturday

അബൂജ: ആഫ്രിക്കയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളോട് നൈജീരിയന്‍ മെത്രാന്റെ ആഹ്വാനം. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ഇന്റര്‍നാഷ്ണലിന് വേണ്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെയാണ് വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈദുഗുരി രൂപതാ മെത്രാനായ ഒലിവര്‍ ഡോയം ഡാഷെ ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരായുള്ള ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ ജപമാലയുടെ ശക്തിയ്ക്കു കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിഷപ്പിന്റെ ആഹ്വാനം.

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ചുള്ള ‘എ.സി.എന്നിന്റെ 2021-ലെ ‘റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടി’നെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മെത്രാന്റെ അഭ്യര്‍ത്ഥന. ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനയും, പരിശുദ്ധ കന്യകാമാതാവിനോടുള്ള മാധ്യസ്ഥവും ശത്രുവിനെ തീര്‍ച്ചയായും പരാജയപ്പെടുത്തുമെന്നും ബിഷപ്പ് പറഞ്ഞു. തീവ്രവാദി ആക്രമണങ്ങളെ ഭയന്ന്‍ മൈദുഗുരി, അഡാമാവ സംസ്ഥാനത്തിലെ യോള എന്നീ രൂപതകളില്‍ ദേവാലയങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും വിശ്വാസികള്‍ മുന്‍കൂട്ടി നിശ്ചയിക്കാത്ത രഹസ്യകേന്ദ്രങ്ങളിലാണ് പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നതെന്നും കാരിത്താസ് നൈജീരിയയുടെ കമ്മ്യൂണിക്കേഷന്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഡോറിസ് മ്പാസ്യു എ.സി.ഐ ആഫ്രിക്കയോട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വെളിപ്പെടുത്തിയിരുന്നു.

2015 ജൂണ്‍ മുതല്‍ ഏതാണ്ട് 12,000-ത്തോളം ക്രിസ്ത്യാനികള്‍ നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദം മൂലം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബിഷപ്പ് ഡോയം പറയുന്നത്. ബൊക്കോഹറാമിന് പുറമേ, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും, ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റേണ്‍ ആഫ്രിക്ക പ്രോവിന്‍സും ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും, ആഫ്രിക്കയിലെ സാഹേല്‍ മേഖല തീവ്രവാദികളുടെ പറുദീസയായി മാറിയിരിക്കുകയാണെന്നും മെത്രാന്‍ പറഞ്ഞു.

ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായിട്ടാണ് ഈ വര്‍ഷത്തെ ‘റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ നൈജീരിയയെക്കുറിച്ച് പറയുന്നത്. ബൊക്കോഹറാമുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ 36,000 പേര്‍ കൊല്ലപ്പെടുകയും, 20 ലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ അനുമാനമെന്നും റിപ്പോര്‍ട്ടിലുണ്ട്. നൈജീരിയയുടെ വടക്ക്-കിഴക്കന്‍ ഭാഗത്തുനിന്നുമാത്രം ഏതാണ്ട് 40,000-ത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റെഡ് ക്രോസ്സിന്റെ ഇന്റര്‍നാഷണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »