Youth Zone - 2024
അതീവ ജാഗ്രത..! ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കുരുക്കാന്‍ ശ്രമം: പ്രണയക്കെണിയ്ക്കു ആയുധമാക്കി ക്ലബ് ഹൗസ് ചാറ്റ് റൂമുകള്‍
പ്രവാചക ശബ്ദം 03-06-2021 - Thursday
കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ട്രെന്‍റിംങ് ഓഡിയോ പ്ലാറ്റ്ഫോമായി മാറിയ ക്ലബ് ഹൗസ് മറയാക്കി പ്രണയകെണി. ലവ് ജിഹാദിന് സമാനമായ പ്രണയകെണി ലക്ഷ്യമിട്ടാണ് പ്രത്യേകം വിഭാഗം ആളുകള്‍ ക്ലബ് ഹൗസ് ചാറ്റ് റൂമുകളെ വലിയ അവസരമാക്കി മാറ്റുന്നത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഉള്ള ചാറ്റ് റൂമുകളില്‍ കയറി പേരും സ്ഥലവും മറ്റ് കാര്യങ്ങളും ചോദിക്കുന്നതും പ്രണയകെണിയുടെ പ്രകടമായ രീതി വെളിവാക്കുന്നതുമായ നിരവധി കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പുറത്തുവരുന്നത്. ക്രിസ്ത്യന്‍ ബന്ധമുള്ള പേരുകളില്‍ നിര്‍മ്മിക്കപ്പെട്ട ചാറ്റ് റൂമുകളിലാണ് ഇത്തരത്തിലുള്ള അപകടകരമായ രീതിയില്‍ അധിനിവേശം നടത്തി പെണ്‍കുട്ടികളെ കുരുക്കാന്‍ തത്പര കക്ഷികള്‍ ശ്രമിക്കുന്നത്.
പേര്, പ്രൊഫൈല്‍ പിക്ചര്‍ എന്നിവ നോക്കി ഓരോരുത്തരെ സെലക്ട് ചെയ്തു പ്രൊപ്പോസ് ചെയ്യുന്ന രീതിയും സംസാര രീതികളിലൂടെ സ്വാധീനം ചെലുത്തി വ്യക്തിവിവരങ്ങള്‍ മനസിലാക്കുന്ന അതീവ അപകടകരമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഓഡിയോ സംഭാഷണങ്ങള്‍ കഴിഞ്ഞ മണിക്കൂറുകള്‍ക്കിടെ പുറത്തുവന്നിരിന്നു. പ്രത്യേക ചാറ്റ് റൂമുകളില്‍ കയറിപറ്റുന്ന തത്പര കക്ഷികളുടെ ചോദ്യങ്ങള്‍ക്ക് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന സ്ഥലവും വീട്ടുപേരും കോളേജും മറ്റും വിവരങ്ങളും യാതൊരു വിവേകവുമില്ലാതെ പങ്കുവെയ്ക്കുന്ന ധാരാളം പെണ്‍കുട്ടികളുടെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കുന്ന വ്യക്തികള്‍ക്ക്, പിന്തുണയും അനുകൂല സന്ദേശവുമായി ഏറെ പേര്‍ ചാറ്റ് റൂമുകളില്‍ സജീവമാണെന്നത് അത്യന്തം ഗൌരവകരമായ വിഷയമാണ്.
ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങള്‍ പ്രവാചകശബ്ദത്തിന് ലഭിച്ചിട്ടുണ്ട്. ചാറ്റ് റൂമില്‍ നിന്നു കേവലം മിനിറ്റുകളുടെ പരിചയം കൊണ്ട് ഫേസ്ബുക്ക് പ്രൊഫൈല്‍ ഐഡി, ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വിവരങ്ങള്‍, ഇ മെയില്‍ ഐഡി തുടങ്ങിയവയും വ്യക്തിഗത വിവരങ്ങളും പങ്കുവെയ്ക്കുന്ന പെണ്‍കുട്ടികളില്‍ ഏറെയും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതിലൂടെ തീവ്രസ്വഭാവമുള്ളവര്‍ ലക്ഷ്യമിടുന്നത് ലവ് ജിഹാദ് പോലുള്ള പ്രണയക്കെണികളാണെന്ന വസ്തുത തിരിച്ചറിയാതെ പോകുന്നത് വരും ദിവസങ്ങളില്‍ വലിയ പ്രതിസന്ധികള്‍ക്ക് വഴി തെളിയിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ ജാഗ്രത പാലിക്കണമെന്നും മാതാപിതാക്കള്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം മക്കള്‍ക്ക് നല്‍കണമെന്നുമാണ് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ പറയുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക