News - 2024

മധ്യപൂർവേഷ്യയെ തിരുക്കുടുംബത്തിന്റെ സംരക്ഷണത്തിന് സമർപ്പിക്കാൻ കൽദായ കത്തോലിക്ക സഭ

പ്രവാചകശബ്ദം 12-06-2021 - Saturday

ബാഗ്ദാദ്: ആഭ്യന്തര യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളും കനത്ത ആഘാതമേല്‍പ്പിച്ച മധ്യപൂർവേഷ്യയെ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സംരക്ഷണത്തിന് ഔദ്യോഗികമായി സമർപ്പിക്കാൻ കൽദായ സഭയുടെ തീരുമാനം. ജൂൺ 27 രാവിലെ 10 മണിക്ക് മധ്യപൂർവേഷ്യയുടെ സമാധാനത്തിനായി പ്രത്യേക ദിവ്യബലി അർപ്പണം നടത്തുവാനും ഇതിനിടെ മേഖലയെ തിരുകുടുംബത്തിന് സമര്‍പ്പിക്കുവാനുമാണ് തീരുമാനമായിരിക്കുന്നത്. കുര്‍ദ്ദിസ്ഥാനിലെ ഇർബിലിൽ കൽദായ സഭാ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ അധ്യക്ഷതയിൽ സമ്മേളിച്ച മെത്രാൻ സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ പൊതുവായ അവസ്ഥ, സഭയുടെ നിലവിലെ അവസ്ഥ തുടങ്ങിയവ ചര്‍ച്ചയായ യോഗത്തില്‍ ബിഷപ്പുമാരായ ബേസിൽ യാൽഡോ, ഷ്‌ലെമൺ വാർദുനി, ബഷർ വർദ, നജീബ് മൈക്കൽ എന്നിവർ അടക്കം വിവിധ മെത്രാന്‍മാര്‍ പങ്കെടുത്തു.

ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഈറ്റില്ലമായ ഇറാഖ് അടക്കമുള്ള മധ്യപൂര്‍വ്വേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവരുടെ സ്ഥിതി ഇന്നു ദയനീയമാണ്. കര്‍ദ്ദിനാള്‍ ലൂയിസ് സാക്കോ നേരത്തെ മാധ്യമങ്ങളോട് പങ്കുവെച്ച കണക്കുകള്‍ പ്രകാരം 2013-ല്‍ സദ്ദാം ഹുസൈന്റെ പതനത്തിനു മുന്‍പ് ഏതാണ്ട് 15 ലക്ഷത്തോളമുണ്ടായിരുന്ന ഇറാഖി ക്രിസ്ത്യാനികള്‍ ഇന്ന്‍ വെറും 5 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. മേഖലയില്‍ ഇസ്ളാമിക തീവ്രവാദികള്‍ പിടിമുറുക്കിയതിനെ തുടര്‍ന്ന്‍ ലക്ഷകണക്കിന് ക്രിസ്ത്യാനികളാണ് ഇറാഖില്‍ നിന്നും പലായനം ചെയ്തത്. ഇതിന് സമാനമായ സ്ഥിതി തന്നെയാണ് സിറിയയിലും മറ്റ് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും നിലനില്‍ക്കുന്നത്. ക്രൈസ്തവ വിശ്വാസം മധ്യപൂര്‍വ്വേഷ്യന്‍ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് 2018-ല്‍ തുറന്നു പറഞ്ഞിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »