Seasonal Reflections - 2024

ജോസഫ്: സുവർണ്ണനിയമത്തിന്റെ നടത്തിപ്പുകാരൻ

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 22-06-2021 - Tuesday

വിശുദ്ധ ഗ്രന്ഥത്തിലെ സുവർണ്ണനിയമം എന്നറിയപ്പെടുന്ന തിരുവചനമാണ് മത്തായി സുവിശേഷം ഏഴാം അധ്യായം പന്ത്രണ്ടാം വാക്യം : മറ്റുള്ളവർ നിങ്ങൾക്കു ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു വേണ്ടി ചെയ്യുവിൻ. (മത്താ 7:12). ഈ സുവർണ്ണം നിയമം യൗസേപ്പിതാവിന്റെ ജീവിതവുമായി ചേർത്തു വായിക്കാനാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ലക്ഷ്യം. രണ്ടു രീതിയിലാണ് ഈ വചനം യൗസേപ്പിൽ നിറവേറിയത്, ഒന്നാമതായി ദൈവ പിതാവ് യൗസേപ്പിതാവ് ഈ ഭൂമിയിൽ ചെയ്യണമെന്നു ആഗ്രഹിച്ചതിനു മുഴുവനും വിശ്വസ്തയോടെ അവൻ നിറവേറ്റി അങ്ങനെ യൗസേപ്പിതാവ് ഭൂമിയിൽ ദൈവ പിതാവിന്റെ പ്രതിനിധിയായി. സ്വർഗ്ഗത്തിൽ മഹനീയ സ്ഥാനീയനുമായി.

രണ്ടാമതായി മറ്റുള്ളവർ ചെയ്തു തരണമെന്നു യൗസേപ്പിതാവ് ആഗ്രഹിച്ചതും അതിൽ കൂടുതലും യൗസേപ്പിതാവ് അവർക്കുവേണ്ടി ചെയ്തു കൊടുത്തു, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. തിരുസഭയുടെ കാവൽക്കാരനും കുടുംബങ്ങളുടെ മദ്ധ്യസ്ഥനുമെന്ന നിലയിൽ സഭയും കുടുംബവും ആഗ്രഹിക്കുന്ന നന്മകളും അനുഗ്രഹങ്ങളും ദൈവത്തിൽ നിന്നു വാങ്ങിത്തരുവാൻ ശക്തിയുള്ള മദ്ധ്യസ്ഥനാണ് യൗസേപ്പിതാവ്. ആ പിതാവിനെ നമുക്കു മറക്കാതിരിക്കാം.

More Archives >>

Page 1 of 20