India - 2024
ജീവന്റെ സംരക്ഷണം സമൂഹത്തിന്റെ കടമ: ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ
പ്രവാചകശബ്ദം 09-08-2021 - Monday
കൊച്ചി: ജീവന്റെ സംരക്ഷണം സമൂഹത്തിന്റെ കടമയാണെന്നും മനുഷ്യജീവന്റെ മഹത്വം ഉയർത്തിപിടിക്കാനും ആദരിക്കാനും വിവിധ കർമ്മപരിപാടികൾ ആവിഷ്കരിക്കാനും കത്തോലിക്കാസഭ എക്കാലവും ശ്രദ്ധിക്കുന്നുവെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്തയായ ഡോ. ജോസഫ് കളത്തിപറമ്പിൽ. ആഗോള കുടുംബവർഷത്തിന്റെ പശ്ചാത്തലത്തിൽ ഭാരത സഭയിൽ വിലാപദിനവും കേരളസഭയിൽ ജീവന്റെ സംരക്ഷണ ദിനവും ആചരിക്കുന്നതിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതയിൽ നടന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിൽ എംടിപി നിയമം നടപ്പാക്കിയതിന്റെ 50 വർഷം പൂർത്തിയാകുന്ന 2021 ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. 1971ലാണ് ഈ വന്നത്. പിന്നീട് പരിഷ്കരിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് കേരളസഭയിലെ നിയമം നിലവിൽ 32 രൂപതകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ജീവന്റെ സംരക്ഷണ ദിനാചരണ പ്രവർത്തനങ്ങൾക്ക് കെസിബിസി കുടുംബ പ്രേഷിത വിഭാഗത്തിൻറെയും പ്രോലൈഫ് സമിതിയുടെയും ചെയർമാനായ ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി, വൈസ് ചെയർമാന്മാരായ ബിഷപ്പ് ജോഷ മാർ ഇഗ്നാത്തിയോസ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ പോൾസൺ സിമതി, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡണ്ട് നാബു ജോസ്, ജനറൽ സെക്രട്ടറി അഡ ജോസി സേവ്യർ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക