Purgatory to Heaven. - June 2024

നിന്റെ നന്മകള്‍ ശോധന ചെയ്യുന്നതിനുള്ള ഉപകരണങ്ങളായിരുന്നു നിന്റെ അയല്‍ക്കാര്‍; സിയന്നായിലെ വിശുദ്ധ കാതറിനോട് യേശു സംസാരിച്ചപ്പോള്‍

സ്വന്തം ലേഖകന്‍ 19-06-2024 - Wednesday

“കരുണയും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ. അവയെ നിന്റെ കഴുത്തില്‍ ധരിക്കുക; ഹൃദയഫലകത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുക. അങ്ങിനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ പ്രീതിയും, സത്കീര്‍ത്തിയും നേടും”. (സുഭാഷിതങ്ങള്‍ 3:3-4).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-19

“ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരണം വഴിയായി സ്വര്‍ഗീയ സമ്മാനം ലഭിക്കുമെന്നതിനാല്‍, ശുദ്ധീകരണത്തെ ആത്മീയവും, മനശാസ്ത്രപരവുമായ തലത്തില്‍ മാത്രമേ ‘ശിക്ഷ’ എന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ”

(ഫാദര്‍ മൈക്കേല്‍ ജെ. ടെയ്‌ലര്‍, S.J., വേദപണ്ഡിതന്‍, ഗ്രന്ഥരചയിതാവ്‌).

വിചിന്തനം:

സിയന്നായിലെ വിശുദ്ധ കാതറിനോട് യേശു പറഞ്ഞു: “നിന്റെ അയല്‍ക്കാര്‍ നിന്നെ അപമാനിച്ചപ്പോള്‍ നീ ക്ഷമയാകുന്ന നന്മയെ നിന്നില്‍ പരീക്ഷിച്ചു. നിന്റെ എളിമയെ അഹങ്കാരികളെ കൊണ്ടും നീ പരീക്ഷിച്ചു, അവിശ്വാസികളെ കൊണ്ട് നിന്റെ വിശ്വാസത്തേയും, പ്രതീക്ഷയില്ലാത്തവനേ കൊണ്ട് നിന്റെ പ്രതീക്ഷയേയും. അനീതികൊണ്ട് നിന്റെ നീതിയേയും പരീക്ഷിച്ചു, ക്രൂരനെകൊണ്ട് നിന്റെ സഹതാപത്തേയും, കോപിഷ്ടനെ കൊണ്ട് നിന്റെ മാന്യതയേയും, ദയയേയും നീ പരീക്ഷിച്ചു. തന്റെ അയല്‍ക്കാരിലൂടെ തിന്മ അതിന്റെ കുടിലതകളെ ജനിപ്പിക്കുന്നത് പോലെ, നിന്റെ നന്മകള്‍ ശോധന ചെയ്യുന്നതിനുള്ള ഉപകരണങ്ങളായിരുന്നു നിന്റെ അയല്‍ക്കാര്‍.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »