India - 2024

ദൈവത്തിന്റെ ദാനമാണ് കഴിവുകളെന്ന് തിരിച്ചറിയുവാന്‍ കുട്ടികൾക്കു സാധിക്കണം: മാർ ജോസഫ് പെരുന്തോട്ടം

പ്രവാചകശബ്ദം 31-08-2021 - Tuesday

ചങ്ങനാശ്ശേരി: കഴിവുകൾ ദൈവദാനമാണന്ന് തിരിച്ചറിയാനും, അവ നന്നായി ഉപയോഗിക്കാനും കുട്ടികൾക്ക് ആകണമെന്നും, വിട്ടുപിരിയാത്ത സംരക്ഷകനാണ് ദൈവം എന്ന ചിന്തയിൽ എപ്പോഴും ജീവിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പെരുന്തോട്ടം. കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം ) ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ കേരള ലേബർ മൂവ്മെന്റ് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന കെ എൽ എം മെറിറ്റ് അവാർഡ് ജേതാക്കളെ അനുമോദിച്ചുകൊണ്ട് നടത്തിയ ഓൺലൈൻ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

സോഷ്യൽ മീഡിയായെ ഒത്തിരിയെറെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ ആത്മനിയന്ത്രണം പാലിക്കണമെന്നും അടിമകൾ ആകരുതെന്നും നന്നായി പ്രാർത്ഥിക്കുകയും, നന്നായി പഠിച്ച് നാട്ടിൽ തന്നെ ഗവൺമെന്റ് ജോലികൾക്കായി പരിശ്രമിക്കണമെന്നും മാർ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേർത്തു. തുടർന്ന് വികാരി ജനറാൾ റവ. ഫാദർ ജോസഫ് വാണിയപുരയ്ക്കൽ അവാർഡുകൾ വിതരണം ചെയ്തു. സണ്ണി അഞ്ചിൽ സ്വാഗതം ആശംസിച്ചു. അതിരൂപത ഡയറക്ടർ ഫാ.ജോസ് പുത്തൻചിറ അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം ആമുഖ പ്രസംഗം നടത്തി. സോബിച്ചൻ ജോസഫ് നന്ദി രേഖപ്പെടുത്തി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »