Daily Saints. - September 2025

September 12: വിശുദ്ധ ഈൻസുവിഡ

12-09-2024 - Thursday

ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യൻ രാജാവായ എഥെൽബെർട്ടിന്റെ മകൻ ഈഡ്ബാഡിന്റെ മകളാണ് ഈൻസുവിഡാ. ബാല്യം മുതൽക്കേ രാജ്ഞിയുടെ ആനന്ദം പ്രാർത്ഥനയും ദൈവസ്നേഹവുമായിരുന്നു. തന്നിമിത്തം ലോകത്തിന്റെ വ്യർത്ഥതകളേയും ആനന്ദങ്ങളേയും നിന്ദിച്ചു പോന്നിരുന്നു. വൈവാഹിക ജീവിതം തന്റെ പ്രാർത്ഥനാജീവിതത്തിനു തടസ്സമാകുമെന്നു കരുതി എല്ലാ വിവാഹാലോചനകളും അവൾ തള്ളിക്കളയുകയാണ് ചെയ്തത്. അവസാനം പിതാവിന്റെ അനുവാദത്തോടുകൂടെ അവൾ കെന്റിൽ ഒരു മഠം ആരംഭിച്ചു. പരിശുദ്ധമായ ഏകാന്തവും ജീവിതനൈർമ്മല്യവും പ്രാർത്ഥനയും എളിമയും രാജ്ഞിയുടെ ജീവിതത്തെ വിശുദ്ധമാക്കി.

രാജകീയ ആഡംബരങ്ങളുടെ ഇടയ്ക്ക് ഏഴാം ശതാബ്ദത്തിൽ ഒരു രാജ്ഞി ഇത്രമാത്രം തീക്ഷ്ണത പ്രദർശിപ്പിച്ചുവെങ്കിൽ ഇത്രയും ആദ്ധ്യാത്മിക വിദ്യാഭ്യാസമുള്ള നമ്മുടെ ആദ്ധ്യാത്മിക വിരസതയ്ക്ക് എന്ത് നീതികരണമാണു ള്ളത്. ധനവും പ്രൗഢിയും വിശുദ്ധിക്കു വിഘാതമാകണമെന്നില്ല.


Related Articles »