News

ആ വിശുദ്ധി താന്‍ അനുഭവിച്ചറിഞ്ഞു, കര്‍ദ്ദിനാള്‍ സാറ പാപ്പയാകുവാന്‍ പ്രാപ്തിയുള്ള വ്യക്തിത്വം: ശസ്ത്രക്രിയ നടത്തിയ ഡോ. വെനെസിയാനോ

പ്രവാചകശബ്ദം 26-09-2021 - Sunday

റോം: വത്തിക്കാന്‍ ആരാധനാക്രമ തിരുസംഘത്തിന്റെ മുന്‍ അധ്യക്ഷനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ചികിത്സയിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വിശുദ്ധി തനിക്കനുഭവിച്ചറിയുവാന്‍ കഴിഞ്ഞുവെന്നു കര്‍ദ്ദിനാളിന്റെ ശസ്ത്രക്രിയ നടത്തിയ ശസ്ത്രക്രിയാവിദഗ്ദന്‍. അദ്ദേഹത്തോടൊപ്പം താന്‍ ആയിരിന്ന സമയത്താണ് സംസാരിക്കുവാന്‍ അവസരം ലഭിച്ചതെന്നു കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. വെനെസിയാനോ പറഞ്ഞു. സ്നേഹവും, ക്രിസ്ത്യന്‍ ആശയങ്ങളും പ്രചരിപ്പിക്കുവാനായി ജീവിക്കുന്ന കര്‍ദ്ദിനാള്‍ സാറയില്‍ അടുത്ത പാപ്പയില്‍ ഒരു ക്രൈസ്തവന്‍ പ്രതീക്ഷിക്കുന്ന എല്ലാ ഗുണങ്ങളും ഉണ്ടെന്നും ഡോ. വെനെസിയാനോ പറയുന്നു.

കര്‍ദ്ദിനാള്‍ സാറയെ ശ്രേഷ്ട പിതാവായും, സാധാരണ മനുഷ്യനുമായുള്ള രണ്ടുവശങ്ങളും അറിയുക എന്നത് വലിയൊരു ബഹുമതിയായിട്ടാണ് ഡോ. വെനെസിയാനോ കണക്കാക്കുന്നത്. മാധ്യമങ്ങളിലൂടെ പലതും വായിച്ചറിഞ്ഞ ശേഷം അദ്ദേഹത്തെ നേരിട്ടറിയുകയും, അദ്ദേഹവുമായി ചിന്തകള്‍ കൈമാറുകയും ചെയ്തപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്നു ഡോ. വെനെസിയാനോ പറയുന്നു. യഥാര്‍ത്ഥ ക്രിസ്ത്യന്‍ മൂല്യങ്ങളെ ശരിക്കും പിന്തുണക്കുന്നവനാണ് കര്‍ദ്ദിനാള്‍ സാറ . തന്റെ ജീവിതം മുഴുവനും സഭയെ സേവിക്കുവാന്‍ സന്നദ്ധനായ സാംസ്കാരിക ഉന്നതിയും ശ്രേഷ്ഠതയുമുള്ള വ്യക്തിയായാണ് തനിക്ക് തോന്നിയതെന്നും ഡോക്ടര്‍ പറഞ്ഞു.

ആരാധനാക്രമ തിരുസംഘത്തില്‍ നിന്നും വിരമിച്ച ഗിനിയന്‍ സ്വദേശിയും എഴുപത്തിയാറുകാരനുമായ കര്‍ദ്ദിനാള്‍ സാറ ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പ്രോസ്ട്രേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട അസുഖത്തിന് തെക്കന്‍ ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രായിലെ ഗ്രേറ്റ് മെട്രോപ്പൊളിറ്റന്‍ ആശുപത്രിയില്‍ (ഗോം) ശസ്ത്രക്രിയക്ക് വിധേയനായത്. ഗോം ആശുപത്രിയില്‍ 2016 മുതല്‍ പ്രാബല്യത്തിലിരിക്കുന്ന സാങ്കേതികവിദ്യയായ ഡാ വിഞ്ചി റോബോട്ട് ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ. റോബോട്ടിന്റെ കണ്‍സോളിലിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് ഡോ. വെനെസിയാനോ ആയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സെപ്റ്റംബറില്‍ റോമിലെത്തി പതിവ് പരിശോധനകള്‍ നടത്തിയ ഡോ. വെനെസിയാനോ കര്‍ദ്ദിനാള്‍ സാറ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അറിയിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ളാമിക അധിനിവേശത്തിനെതിരെ പ്രവാചകശബ്ദമായി നിലക്കൊണ്ട വ്യക്തിയാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായിരിന്നു ലഭിച്ചുകൊണ്ടിരിന്നത്. ആരാധന ക്രമ വിഷയങ്ങളിലും ക്രിസ്തീയ ധാര്‍മ്മിക വിഷയങ്ങളിലും തിരുസഭ പാരമ്പര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തി കൂടിയാണ് കര്‍ദ്ദിനാള്‍ സാറ. പില്‍ക്കാലത്ത് മാര്‍പാപ്പ സ്ഥാനത്തേക്ക് ഏറെ സാധ്യതയുള്ള വ്യക്തിയായി കര്‍ദ്ദിനാള്‍ സാറയെ പൊതുവേ വിശേഷിപ്പിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »