Faith And Reason - 2025

ഗര്‍ഭഛിദ്രത്തെ കുറിച്ച് ചിന്തിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി 'നന്മനിറഞ്ഞ മറിയം': സ്പാനിഷ് കൗണ്‍സിലറുടെ വീഡിയോ വൈറല്‍

പ്രവാചകശബ്ദം 28-09-2021 - Tuesday

കൊര്‍ഡോബ: സ്പെയിനിലെ കൊര്‍ഡോബ സിറ്റി കൗണ്‍സിലിന്റെ ഇരുപത്തിമൂന്നാമത് സമ്പൂര്‍ണ്ണ യോഗത്തിനിടയില്‍ ഗര്‍ഭഛിദ്രത്തെക്കുറിച്ച് ചിന്തിക്കുന്ന സ്ത്രീകളുടെ മാനസാന്തരത്തിന് വേണ്ടി നന്മനിറഞ്ഞ മറിയം ചൊല്ലി പ്രാര്‍ത്ഥിച്ച സ്പാനിഷ് വോക്സ് പാര്‍ട്ടി കൗണ്‍സിലര്‍ പൌള ബഡാണെല്ലിയുടെ വീഡിയോ തരംഗമാകുന്നു. വീഡിയോ വൈറലായതോടെ സ്പെയിനിന് പുറമേ വിദേശരാജ്യങ്ങളില്‍ നിന്നുപോലും ബഡാണെല്ലിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുവാനും സ്ത്രീകളെ സഹായിക്കുവാനും പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് അനുവാദം നല്‍കുവാനുള്ള ഇസ്ക്വിയര്‍ഡാ ഉനിഡാ പൊഡെമോസ് പദ്ധതിയെ കുറിച്ചും പ്ലീനറി സെഷന്‍ ചര്‍ച്ച ചെയ്തിരിന്നു.

ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നവരേയും, ഗര്‍ഭഛിദ്രം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ സഹായിക്കുന്നവരേയും ജയിലില്‍ അടയ്ക്കുവാനുള്ള സോഷ്യല്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.എസ്.ഒ.ഇ) പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനുള്ള സ്പാനിഷ് കോണ്‍ഗ്രസിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഇനി താനായിരിക്കും ഗര്‍ഭഛിദ്ര ക്ലിനിക്കുകളുടെ മുന്നില്‍ പ്രാര്‍ത്ഥിക്കുവാന്‍ പോവുകയെന്നും ഇടതുപക്ഷ ഗവണ്‍മെന്റാണ് ഭരിക്കുന്നതെങ്കിലും നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത് ഒരു സ്വതന്ത്ര രാജ്യത്തായതിനാല്‍ തനിക്ക് ആഗ്രഹമുള്ളിടത്ത് പോകുവാനും, ആഗ്രഹമുള്ളിടത്ത് പ്രാര്‍ത്ഥിക്കുവാനും തനിക്ക് കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യത്തിന്റെ വക്താക്കളെന്ന്‍ അവകാശപ്പെടുന്നവര്‍ തന്നെ സ്വാതന്ത്ര്യ ലംഘനം നടത്തുന്നത് വിരോധാഭാസമാണെന്നും ബഡാണെല്ലി ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുകയും, സ്ത്രീകളെ സഹായിക്കുകയും ചെയ്യുന്നവരെ നമ്മള്‍ പിന്തുണക്കുകയാണ് വേണ്ടത്. മനുഷ്യ ജീവനെ അവസാനിപ്പിക്കുന്ന അബോര്‍ഷന് ഇരയാകുന്നവര്‍ക്കും, അബോര്‍ഷന് ഇരയാകുവാന്‍ പോകുന്നവര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, നേഴ്സുമാര്‍ക്കും, ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കും. തന്റെ സ്വാതന്ത്ര്യത്തിന്റെ പ്രകടനമെന്ന നിലയില്‍ താനിത് തുടരുമെന്നും, നന്മനിറഞ്ഞ മറിയം ചൊല്ലിക്കൊണ്ട് താന്‍ തന്റെ വാക്കുകള്‍ ഉപസംഹരിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് ബഡാണെല്ലി പ്രാര്‍ത്ഥന .നടത്തിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »