News - 2025

"ഹൈന്ദവ ഘോഷയാത്രയിൽ കുരിശ് പതാക": ക്രൈസ്തവര്‍ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം കനക്കുന്നു

പ്രവാചകശബ്ദം 29-11-2021 - Monday

അമരാവതി: ആന്ധ്രപ്രദേശിൽ നടന്ന ബാലാജി ഘോഷയാത്രയിൽ കുരിശ് ആലേഖനം ചെയ്ത പതാക ഉപയോഗിച്ചുവെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജപ്രചാരണം. മിഷൻ കാളി എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലാണ് ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷപ്രചരണം നടക്കുന്നത്. വ്യാജ ആരോപണത്തോടൊപ്പം ഒരു വീഡിയോയും അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ആളുകൾ വീഡിയോ കാണുകയും, ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുന്നുമുണ്ട്. സമാനമായുളള പ്രചാരണം മറ്റ് നിരവധി അക്കൗണ്ടുകളിലും നടക്കുന്നുണ്ട്.

വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ഹൈന്ദവ ഘോഷയാത്രയുടേതല്ല മറിച്ച് അമരാവതി പദയാത്രയുടെതാണെന്ന് 'ദി ക്വിന്റ്' നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായി. ആന്ധ്രാപ്രദേശിന് അമരാവതി എന്നുള്ള ഒരൊറ്റ തലസ്ഥാനം മതി എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് അമരാവതി പദയാത്ര നടന്നത്. കർഷകർ വിവിധ വിഭാഗത്തിൽപ്പെട്ടവർ ആയതുകൊണ്ടും, ഐക്യദാർഢ്യത്തിന്റെ ഭാഗമായും ക്രൈസ്തവ പതാകയോടൊപ്പം തന്നെ, മുസ്ലിം, ഹൈന്ദവ പതാകകളും പദയാത്രയിൽ ഉപയോഗിച്ചുവെന്ന് പ്രാദേശിക റിപ്പോർട്ടറായ സൂര്യ റെഡി 'ദി ക്വിന്റി'നോട് പറഞ്ഞു.

വ്യാജപ്രചാരണം നടക്കുന്ന വീഡിയോകൾക്ക് കീഴിലും നിരവധി ആളുകൾ ഇതേ വിശദീകരണം തന്നെ നൽകിയിട്ടുണ്ട്. അമരാവതി ജോയിന്റ് ആക്ഷൻ കമ്മിറ്റി അംഗമായ സത്യം എന്നൊരു കൃഷിക്കാരനും വീഡിയോയിൽ കാണുന്ന രഥം പദയാത്രയുടെ ഭാഗമായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റു പിന്‍വലിക്കാതെ കൂടുതല്‍ ആളുകളിലേക്ക് വിദ്വേഷപ്രചരണം എത്തിക്കുവാന്‍ ശ്രമം തുടരുകയാണ് ഹിന്ദുത്വവാദികള്‍. ഉത്തരേന്ത്യയിലെ സമൂഹമാധ്യമങ്ങളിൽ ക്രൈസ്തവരെ ലക്ഷ്യംവെച്ച് വ്യാജപ്രചാരണങ്ങൾ എപ്രകാരം തകൃതിയായി നടക്കുന്നു എന്നതിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »