News - 2025

സൈപ്രസില്‍ പാപ്പ ബലിയര്‍പ്പിച്ച സ്‌റ്റേഡിയത്തിനു പുറത്ത് കത്തിയുമായി ഒരാള്‍ പിടിയില്‍

പ്രവാചകശബ്ദം 04-12-2021 - Saturday

നിക്കോസ്യ: ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച നിക്കോസ്യയിലെ ജിസ്പി സ്‌റ്റേഡിയത്തിനു പുറത്ത് കത്തിയുമായി ഒരാള്‍ പിടിയിലായി. മാര്‍പാപ്പയുടെ സാന്നിധ്യവുമായി ഇതിനു ബന്ധമില്ലെന്നു പോലീസ് വ്യക്തമാക്കി. കുര്‍ബാനയില്‍ പങ്കെടുക്കാനായി എത്തിയവര്‍ക്കുള്ള സുരക്ഷാ പരിശോധനയിലാണു കത്തി കണ്ടെത്തിയത്. സ്വകാര്യ ആവശ്യത്തിനാണു കത്തി സൂക്ഷിച്ചിരുന്നതെന്നാണു പോലീസ് പറയുന്നത്. മാര്‍പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് മാര്‍പാപ്പ നിക്കോസിയായിലെ ജിഎസ്പി സ്‌റ്റേഡിയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടു ബിഷപ്പുമാരും പങ്കെടുത്തു. കുര്‍ബാനയ്ക്കിടെ മാര്‍പാപ്പ നല്കിയ സന്ദേശത്തില്‍ ഐക്യത്തിനുള്ള ആഹ്വാനമാണു മുഴങ്ങിയത്.

More Archives >>

Page 1 of 718