India - 2024
അനുശോചനം പ്രകടിപ്പിച്ച് ലത്തീന്‍ മെത്രാന്‍ സമിതി
പ്രവാചകശബ്ദം 12-12-2021 - Sunday
കൊച്ചി: ഭാരതത്തിന്റെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും സൈനിക ഉദോഗസ്ഥരുടെയും വേര്‍പാട് ഭാരതത്തിനു പരിഹരിക്കാനാകാത്ത നഷ്ടമാണെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജനറല്‍ ബിപിന്‍ റാവത്ത് പ്രകടിപ്പിച്ച പ്രതിജ്ഞാബദ്ധത വിലമതിക്കാനാകാത്തതാണ്. അന്തരിച്ച എല്ലാ സൈനികരുടെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പ്രാര്‍ത്ഥനകളോടെ കേരളത്തിലെ ലത്തീന്‍ സഭയും പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.