News - 2025
ക്രൈസ്തവർക്ക് നേരെ വിദ്വേഷ പ്രസംഗം നടത്തിയ മോസ്ക്ക് അടച്ചുപൂട്ടാൻ ഫ്രഞ്ച് സർക്കാർ ഒരുങ്ങുന്നു
പ്രവാചകശബ്ദം 20-12-2021 - Monday
പാരീസ്: ക്രൈസ്തവർ ഉള്‍പ്പെടെയുള്ള ഇസ്ലാം ഇതര മതവിശ്വാസങ്ങൾ പിന്തുടരുന്നവർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മുസ്ലിം മതവിശ്വാസികൾ ആരാധന നടത്തുന്ന മോസ്ക്ക് അടച്ചുപൂട്ടാൻ ഫ്രഞ്ച് സർക്കാർ ഒരുങ്ങുന്നു. പാരീസിനു സമീപത്തുള്ള ബ്യൂവേഴ്സിൽ സ്ഥിതിചെയ്യുന്ന മോസ്ക് ആറുമാസത്തേക്ക് അടച്ചിടാനാണ് ഫ്രഞ്ച് സർക്കാർ നടപടി ആരംഭിച്ചത്. സി ന്യൂസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമാനിനാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തി.
"അംഗീകരിക്കാൻ" സാധിക്കാത്ത പ്രസംഗങ്ങളാണ് അവിടെനിന്ന് ഉണ്ടാകുന്നതെന്നും ഇവ ക്രൈസ്തവരെയും യഹൂദരെയും ലക്ഷ്യംവെയ്ക്കുന്നതാണെന്ന്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. ജിഹാദ് ഉൾപ്പെടെയുളളവയെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ഈ മോസ്ക് അടച്ചുപൂട്ടാൻ നേരത്തെ ഒയിസ് പ്രവിശ്യയിലെ പ്രാദേശിക സർക്കാർ പദ്ധതിയിട്ടിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ കത്ത് ഒരാഴ്ച മുമ്പ് നൽകിയിരുന്നുവെന്ന് അധികൃതരിൽ ഒരാൾ ദേശീയ മാധ്യമത്തോട് പറഞ്ഞു.
തീവ്ര ഇസ്ലാമിക ചിന്താഗതികൾ പ്രചരിപ്പിക്കുന്ന മുസ്ലിം ആരാധനാലയങ്ങളിൽ സർക്കാർ പരിശോധന നടത്തുമെന്ന് ഈ വർഷം ആദ്യം ജെറാൾഡ് ഡർമാനിൻ വ്യക്തമാക്കിയിരുന്നു. ക്ലാസിലെ കുട്ടികൾക്ക് ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദിന്റെ കാർട്ടൂൺ കാണിച്ചുകൊടുത്ത സാമുവേൽ പറ്റി എന്ന അധ്യാപകൻ ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫ്രഞ്ച് സർക്കാർ തീവ്രവാദ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചത്. ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 99 മുസ്ലിം ആരാധനാലയങ്ങളിൽ അടുത്തിടെ പരിശോധനകൾ നടന്നു. അതിൽ 21 എണ്ണം ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ആറെണ്ണം അടക്കാൻ സാധ്യതയുള്ള ആരാധനാലയങ്ങളുടെ പട്ടികയിലുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക