News
രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ ഇരുപതാമത് ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച (ജനുവരി 1)
പ്രവാചകശബ്ദം 30-12-2021 - Thursday
അനേകം പേരെ ആഴമേറിയ ക്രിസ്തു വിശ്വാസ ബോധ്യത്തിലേക്കും തിരുസഭയിലേക്കും അടുപ്പിച്ചുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഇരുപതാമത്തെ ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (ജനുവരി 1, 2022 ശനിയാഴ്ച ) നടക്കും. 'പ്രവാചകശബ്ദം' നേതൃത്വം നല്കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. ക്ലാസിന്റെ പതിനൊന്നാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.
മെത്രാന്മാർ എങ്ങനെയാണ് കർത്താവിന്റെ സഭയെ ഭരിക്കുന്നത്? ഒരു മെത്രാനു സ്വന്തം നിലക്ക് സഭയെ / തന്റെ രൂപതയെ പഠിപ്പിക്കുവാൻ കഴിയുമോ? മെത്രാന്മാർ മാർപാപ്പയുടെ വികാരിമാരാണോ? ശ്ലൈഹീക പിന്തുടർച്ചയിൽ എന്താണ് കൈമാറ്റം ചെയ്യപ്പെടുന്നത്? ഒരു മെത്രാൻ ഏതെങ്കിലും ഒരു അപ്പസ്തോലന്റെ നേർ പിൻഗാമിയാണോ? മെത്രാന്മാരും മാർപാപ്പയും പൗരോഹിത്യത്തിൽ തുല്യരാണോ? മെത്രാന്മാരുടെ സംഘാത്മകത (Collegiality of bishops) സംബന്ധിച്ച വിശുദ്ധ ഗ്രന്ഥ പ്രായോഗിക മേഖലകള്‍ ഏതൊക്കെയാണ്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും തിരുസഭ പ്രബോധനങ്ങളുടെ സമഗ്രമായ അവതരണവും ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും.
ക്ലാസിന് ഒരുക്കമായി ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്മായരും അടക്കം അനേകം പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൌണ്സിലിനെയും തിരുസഭ പ്രബോധനങ്ങളെയും ശരിയായ അര്‍ത്ഥ തലങ്ങളില്‍ മനസിലാക്കുവാന്‍ ക്ലാസ് ഏറെ സഹായകരമാണെന്ന് നിരവധി പേര് ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചോദ്യോത്തര വേളയും പഠനസെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്.
➧ Zoom Link
➧ Meeting ID: 864 173 0546
➧ Passcode: 3040
➧ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക