News - 2025
ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തിനു ഇന്ന് ആരംഭം: പ്രാര്‍ത്ഥനയ്ക്ക് പാപ്പയുടെ ആഹ്വാനം
പ്രവാചകശബ്ദം 18-01-2022 - Tuesday
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യത്തിനായുള്ള ഈ വർഷത്തെ പ്രാർത്ഥനാ വാരത്തിന് ഇന്ന് ജനുവരി 18നു തുടക്കം. 25 വരെ നീളുന്ന പ്രാര്‍ത്ഥന വാരത്തില്‍ ക്രിസ്തീയ ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള വിശ്വാസികളോട് പാപ്പ അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവ ഐക്യത്തിന് വേണ്ടി തങ്ങളുടെ പോരാട്ടങ്ങളെയും, കഷ്ടപ്പാടുകളെയും സമർപ്പിക്കാൻ എല്ലാവരേയും ക്ഷണിക്കുന്നുവെന്ന് ഞായറാഴ്ച്ചത്തെ ത്രികാല പ്രാർത്ഥനാ മദ്ധ്യേ പാപ്പ പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായുള്ള ഈ വർഷത്തെ പ്രാർത്ഥനാവാരം മിശിഹാ രാജനെ ആരാധിക്കാൻ കിഴക്ക് നിന്ന് ബെത്‌ലഹേമിലേക്ക് വന്ന പൂജരാക്കന്മാരുടെ അനുഭവവുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രീകരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. "ഞങ്ങൾ കിഴക്ക് നക്ഷത്രം കണ്ടു, ഞങ്ങൾ അവനെ ആരാധിക്കാൻ വന്നു" എന്നതാണ് ഇത്തവണത്തെ പ്രാര്‍ത്ഥനാവാരത്തിന്റെ വിഷയം.
വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിലും പാരമ്പര്യങ്ങളിലുമുള്ള ക്രൈസ്തവർ 'സമ്പൂർണ്ണ ഐക്യത്തിലേക്കുള്ള വഴിയിലെ തീർത്ഥാടകരാണ്' എന്ന് പാപ്പ പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായി പ്രാർത്ഥിക്കാനും നമ്മുടെ വൈഷമ്യങ്ങളും കഷ്ടപ്പാടുകളും സമർപ്പിക്കാനും പാപ്പ ഉദ്ബോധിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം 1966-മുതല്‍ കത്തോലിക്ക സഭയും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സും സംയുക്തമായി എട്ട് ദിവസത്തെ പ്രാര്‍ത്ഥനാ വാരം കമ്മീഷന്‍ ചെയ്ത് സംഘടിപ്പിച്ച് വരികയാണ്. ഇക്കൊല്ലത്തെ സഭൈക്യ പ്രാര്‍ത്ഥനാ വാരത്തിന്റെ പ്രാര്‍ത്ഥനകളും, കാര്യക്രമവും ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, അറബിക് എന്നീ ഭാഷകളില്‍ ലഭ്യമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക