India - 2024

ആരാധനാലയങ്ങള്‍ക്ക് അധികനിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണം: കോട്ടയം അതിരൂപത

പ്രവാചകശബ്ദം 29-01-2022 - Saturday

കോട്ടയം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദേവാലയങ്ങളിൽ ആരാധനകൾക്ക് അധികനിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമേന്നു കോട്ടയം അതിരൂപത. വിശ്വാസികൾ ദേവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കർശനനിയന്ത്രണമുണ്ടായ പശ്ചാത്തലത്തിൽ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന അതിരൂപതയിലെ ഫൊറോന വികാരിമാരുടെയും പാസ്റ്ററൽ കൗൺസിൽ പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിമാരുടെയും സമുദായസംഘടനാ ഭാരവാഹികളുടെയും ഓൺലൈൻ യോഗത്തിൽ സർക്കാരിനെ ആശങ്ക അറിയിക്കാൻ തീരുമാനിച്ചു. നിലവിൽ പല മേഖലകൾക്കുമില്ലാത്ത അധികനിയന്ത്രണം ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയതിൽ അതിരൂപതാ നേതൃത്വവും അതിരൂപതയിലെ വൈദികരും സമർപ്പിതരും വിശ്വാസികളും ഉത്കണ്ഠ രേഖപ്പെടുത്തി.


Related Articles »