Purgatory to Heaven. - July 2024
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി നമ്മുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യങ്ങള്‍ സമര്‍പ്പിക്കുക
സ്വന്തം ലേഖകന്‍ 02-07-2024 - Tuesday
“മറ്റൊരു ദൂതന്‍ സ്വര്‍ണ്ണം കൊണ്ടുള്ള ഒരു ധൂപകലശവുമായി ബലിപീഠത്തിനു മുന്‍പില്‍ വന്നു നിന്നു. സിംഹാസനത്തിന്റെ മുമ്പിലുള്ള ബലിപീഠത്തിന്‍മേല്‍ എല്ലാ വിശുദ്ധരുടേയും പ്രാര്‍ത്ഥനയോടൊപ്പം അര്‍പ്പിക്കാനായി ധാരാളം പരിമളദ്രവ്യം അവനു നല്‍കപ്പെട്ടു. ദൂതന്റെ കയ്യില്‍ നിന്നും പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്‍ത്ഥനകളോടൊപ്പം ദൈവസന്നിധിയിലേക്കുയര്‍ന്നു” (വെളിപാട് 8:3-4).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-2
വിജയസഭയിലെ ഓരോരുത്തരും കുഞ്ഞാടിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കുന്നു, ഓരോരുത്തരുടേയും കൈകളില്‍ കിന്നരവും, ഈ ഭൂമിയിലെ നമ്മുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യങ്ങള്‍ നിറഞ്ഞ സ്വര്‍ണ്ണ പാത്രങ്ങളും ഉണ്ട്. അവർ നമ്മുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യങ്ങള്‍ തങ്ങളുടെ സ്വര്‍ണ്ണപാത്രങ്ങളില്‍ ശേഖരിക്കുകയും, തങ്ങളുടെ മാദ്ധ്യസ്ഥമാകുന്ന പരിമളദ്രവ്യവുമായി ചേര്‍ക്കുവാന്‍ തക്കവിധം ആ പരിമളദ്രവ്യങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം നമ്മുടെ പ്രാര്‍ത്ഥനകൾ കൂടുതല്‍ മാധുര്യത്തോട് കൂടി ദൈവത്തിന്റെ സിംഹാസനത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ആ പ്രാര്‍ത്ഥനകളുടെ ഫലക്ഷമതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
വിചിന്തനം:
പരിശുദ്ധ മാതാവിലൂടെ യേശുവിന്റെ സ്നേഹത്തിലേക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സമർപ്പിച്ചുകൊണ്ട് ദിവസം മുഴുവന്‍ പ്രാര്‍ത്ഥിക്കുക
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക