News - 2025
ലെബനോനു സാന്ത്വനവുമായി ഫ്രാൻസിസ് പാപ്പ സന്ദര്‍ശനം നടത്തിയേക്കും
പ്രവാചകശബ്ദം 13-02-2022 - Sunday
വത്തിക്കാൻ സിറ്റി: അരക്ഷിതാവസ്ഥയും സാമ്പത്തിക ഞെരുക്കവും കൊണ്ട് പൊറുതിമുട്ടിയ ലെബനോന്‍ ഫ്രാൻസിസ് മാർപാപ്പ സന്ദര്‍ശിച്ചേക്കും. വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ ഗല്ലാഗർ ആണ് ഇതറിയിച്ചത്. അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് ലെബനോനിലെത്തി സഭാ പ്രതിനിധികളുമായും രാജ്യത്തെ ഉന്നത ഭരണ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരിന്നു. സാന്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന രാജ്യമാണ് ലെബനോന്‍. കഴിഞ്ഞവര്‍ഷം ജൂലൈ നാലിനു ലബനീസ് തലസ്ഥാനത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 2750 കിലോഗ്രാം അമോണിയം നൈട്രേറ്റിനു തീപിടിച്ചുണ്ടായ മഹാസ്‌ഫോടനത്തില്‍ ഇരുന്നൂറിലധികം പേരാണു കൊല്ലപ്പെട്ടത്. മൂന്നു ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍നിന്ന് ഇതുവരെ മുക്തമാകാന്‍ രാജ്യത്തിനു കഴിഞ്ഞിട്ടില്ല. രാജ്യത്തിന്റെ പുനരുദ്ധാനത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ സഹായം വേണമെന്ന് മാര്‍പാപ്പ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അടക്കം നിരവധി പ്രാവശ്യം ലെബനോന്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം ഫ്രാന്‍സിസ് പാപ്പ പ്രകടിപ്പിച്ചിരിന്നു. 1997ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും 2012ൽ എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയും ലെബനോൻ സന്ദർശിച്ചിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക