News - 2025

പൗരോഹിത്യം മുഖ്യ ചർച്ചാവിഷയം; മൂന്ന് ദിവസത്തെ സിംപോസിയത്തിന് തയ്യാറെടുത്ത് വത്തിക്കാൻ

പ്രവാചകശബ്ദം 12-02-2022 - Saturday

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യം മുഖ്യ ചർച്ചാകേന്ദ്രമാക്കി 'ടുവേർഡ് എ ഫണ്ടമെന്റൽ തിയോളജി ഓഫ് പ്രീസ്റ്റ് ഹുഡ്' എന്ന് പേരിട്ടിരിക്കുന്ന സിമ്പോസിയം വത്തിക്കാനിൽ ഫെബ്രുവരി 17 മുതൽ 19 വരെ നടക്കും. പൗരോഹിത്യ വിളി, വൈദികരും, അൽമായരും തമ്മിൽ ഒരുമിച്ചുള്ള പ്രവർത്തനം, പൗരോഹിത്യ ബ്രഹ്മചര്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. മെത്രാൻമാരുടെ തിരുസംഘമാണ് സിംപോസിയത്തിന്റെ സംഘാടകർ. മാമോദിസയിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്ന പൗരോഹിത്യവും, കൈവെയ്പ്പ് വഴി വൈദികർക്ക് ലഭിക്കുന്ന പൗരോഹിത്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംവാദങ്ങൾ നടക്കുമെന്ന് മെത്രാൻമാരുടെ തിരുസംഘം അധ്യക്ഷൻ കർദ്ദിനാൾ മാർക്ക് ഔലറ്റ് പറഞ്ഞു.

സിനഡൽ സഭയുടെ പശ്ചാത്തലത്തിൽ നടന്ന ഗവേഷണങ്ങളിൽ നിന്ന് മനസ്സിലാക്കിയ കാര്യങ്ങളെ ഊന്നിയായിരിക്കും പ്രധാനമായും ചർച്ചകൾ മുന്നോട്ട് പോകുക. വൈദിക ബ്രഹ്മചര്യം ഒരു വിഷയമായി പരിഗണിക്കുമെങ്കിലും, അതിൽ ഇളവ് നൽകണമോ, വേണ്ടയോ എന്ന തീരുമാനം എടുക്കുകയെന്നത് സിമ്പോസിയത്തിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. പൗരോഹിത്യജീവിതത്തില്‍ അലട്ടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും സിമ്പോസിയത്തില്‍ ചര്‍ച്ചകള്‍ നടന്നേക്കും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »