Faith And Reason - 2024

മെക്സിക്കോയിൽ ദിവ്യകാരുണ്യത്തിൽ നിന്ന് രക്തം ഒഴുകിയ സംഭവം: ഔദ്യോഗിക അംഗീകാരം കാത്ത് വിശ്വാസികള്‍

പ്രവാചകശബ്ദം 17-02-2022 - Thursday

ടിക്സ: പതിനഞ്ച് വർഷങ്ങൾക്കു മുമ്പ് മെക്സിക്കോയിലെ ടിക്സയിൽ ദിവ്യകാരുണ്യത്തിൽ നിന്ന് രക്തം ഒഴുകിയ സംഭവം അത്ഭുതമാണെന്ന് സ്ഥിരീകരിക്കാൻ പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും, ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം കൂടി ഇതിന് വേണമെന്നും ചിൽപാൻസിഞ്ചോ - ചിലാപ്പ രൂപതയുടെ മുൻ മെത്രാൻ സാൽവത്തോർ റാംഗൽ മെൻഡോസ. കാത്തലിക് ന്യൂസ് ഏജൻസിയുടെ സ്പാനിഷ് വാർത്താ വിഭാഗമായ എസിഐ പ്രെൻസയ്ക്ക് ഫെബ്രുവരി പതിനഞ്ചാം തീയതി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിശദവിവരങ്ങൾ വെളിപ്പെടുത്തിയത്. 75 വയസ്സ് എത്തിയതിനെ തുടർന്ന് ഫെബ്രുവരി പതിനൊന്നാം തീയതി സാൽവത്തോർ മെൻഡോസ രാജി സമർപ്പിച്ചിരുന്നു.

2006, ഒക്ടോബർ 21 ടിക്സയിലെ സെന്‍റ് മാര്‍ട്ടിന്‍ ദേവാലയത്തിൽ വിശുദ്ധ കുർബാന മധ്യേ വൈദികൻ വാഴ്ത്തിയ തിരുവോസ്തിയില്‍ നിന്നും രക്ത സമാനമായ ദ്രാവകം ഇറ്റു വീഴുന്നതായി വിശുദ്ധ കുർബാന നൽകാനായി നിയോഗിക്കപ്പെട്ട ഒരു സന്യാസിനിയാണ് കണ്ടെത്തിയത്. ആ സമയത്ത് രൂപതാധ്യക്ഷനായിരുന്ന അലേജോ സാവല കാസ്ട്രോ ഇതിനെപ്പറ്റി വിശദമായി പഠിക്കാൻ ഒരു സംഘത്തെ നിയോഗിക്കുകയും, നടന്ന സംഭവം ഒരു അസാധാരണ സംഭവം ആണെന്ന് വിശദീകരിച്ച് ഇടയലേഖനം പുറപ്പെടുവിക്കുകയും ചെയ്തിരിന്നു. 2009 ഒക്ടോബറിൽ ശാസ്ത്ര ഗവേഷണ പരിപാടിയുടെ നേതൃത്വം ഏറ്റെടുക്കാൻ അദ്ദേഹം ഡോക്ടർ റിക്കാർഡോ കാസ്റ്റൻ ഗോമസിനെ ക്ഷണിച്ചു. അദ്ദേഹം അത് അത്ഭുതമാണെന്ന് സ്ഥിരീകരിച്ചു.

ലാൻസിയാനോയില്‍ നടന്ന അത്ഭുതങ്ങള്‍ക്കു സമാനമായി മെക്സിക്കോയിലെ അത്ഭുതത്തിലും AB+ പോസിറ്റീവ് രക്തമാണെന്ന് അടക്കമുള്ള കാര്യങ്ങളാണ് കണ്ടെത്തിയത്. ഗവേഷണ ഫലങ്ങള്‍ക്കു പിന്നാലെ സ്വർഗീയ അടയാളം, യഥാർത്ഥ അത്ഭുതം എന്നിങ്ങനെയാണ് ബിഷപ്പ് അലേജോ സാവല സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാൽ സാൽവത്തോർ റാംഗൽ മെൻഡോസ സ്ഥാനം ഏറ്റെടുത്തതിന് ശേഷം വത്തിക്കാനുമായി ബന്ധപ്പെട്ട് പുതിയൊരു അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇത് പൂർത്തിയായതിനുശേഷം തെളിവുകളെല്ലാം വത്തിക്കാന് നൽകുമെന്നും, അതിനുശേഷം മാർപാപ്പ തീരുമാനമെടുക്കുമെന്നും റാംഗൽ മെൻഡോസ വ്യക്തമാക്കി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »