News - 2025
സ്ഥിതിഗതി വഷളാകുന്നതില്‍ അഗാധമായ വേദനയെന്നു പാപ്പ: മാര്‍ച്ച് 2 യുക്രൈന് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം
പ്രവാചകശബ്ദം 24-02-2022 - Thursday
വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നിലെ സ്ഥിതിഗതികൾ വഷളായതിൽ തന്റെ ഹൃദയത്തിൽ അഗാധമായ വേദനയുണ്ടെന്ന് പാപ്പ. ഇന്നലെ ഫെബ്രുവരി ഇരുപത്തി മൂന്നാം തിയതി വത്തിക്കാനിൽ പോൾ ആറാമൻ ഹാളിൽവെച്ച് നടന്ന പൊതു കൂടികാഴ്ച്ച പരിപാടിയിലാണ് പാപ്പ വിഷയത്തിലുള്ള തന്റെ ദുഃഖവും പ്രാര്‍ത്ഥന അഭ്യര്‍ത്ഥനയും നടത്തിയത്. റോമൻ കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാർച്ച് രണ്ട് ഉപവാസ പ്രാർഥനാ ദിനമായി ആചരിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും, കൂടുതൽ ഭയാനകമായ സാഹചര്യങ്ങളാണ് വെളിവാകുന്നതെന്ന് പാപ്പ തന്റെ ആശങ്ക പങ്കുവച്ചു. തന്നെപ്പോലെ, ലോകമെമ്പാടുമുള്ള നിരവധി ജനങ്ങൾ വേദനയും ആശങ്കയും അനുഭവിക്കുന്നുവെന്നും പക്ഷപാതപരമായ താൽപ്പര്യങ്ങൾ കൊണ്ട് എല്ലാവരുടെയും സമാധാനം വീണ്ടും അപകടത്തിലാണെന്നും പാപ്പ ചൂണ്ടികാണിച്ചു.
രാഷ്ട്രീയ ഉത്തരവാദിത്തങ്ങളുള്ളവരോടു ദൈവത്തിന്റെ മുന്നിൽ തങ്ങളുടെ മനസ്സാക്ഷിയെ ഗൗരവമായി പരിശോധിക്കാൻ ആവശ്യപ്പെട്ട പാപ്പ, ദൈവം യുദ്ധത്തിന്റെ ദൈവമല്ലായെന്നും സമാധാനത്തിന്റെ ദൈവമാണെന്നും ഒരാളുടെ മാത്രമല്ല, എല്ലാവരുടെയും പിതാവാണെന്നും, നാം ആരും ശത്രുക്കളായല്ല, സഹോദരന്മാരായിരിക്കണമെന്നു അവിടുന്നു ആഗ്രഹിക്കുന്നുവെന്നും പാപ്പ വിശദീകരിച്ചു. അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് ദൈവത്തിന്റെ ആയുധങ്ങളിലൂടെയും, പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്ന് യേശു നമ്മെ പഠിപ്പിച്ചുവെന്ന് പാപ്പ ഓര്‍മ്മപ്പെടുത്തി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക