News - 2025
കത്തോലിക്ക സഭയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനവും നന്ദിയുമര്‍പ്പിച്ച് സിറിയന്‍ പ്രസിഡന്റ്
പ്രവാചകശബ്ദം 23-03-2022 - Wednesday
ഡമാസ്കസ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യത്തെ വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സിറിയന്‍ മെത്രാന്‍ സമിതിയും, പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘവും, കര്‍ദ്ദിനാള്‍ മാരിയോ സെനാരിയുടെ നേതൃത്വത്തിലുള്ള അറബ് റിപ്പബ്ലിക് ഓഫ് സിറിയയുടെ അപ്പസ്തോലിക കാര്യാലയവും സംയുക്തമായി ഡമാസ്കസില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് ശേഷമായിരുന്നു കൂടിക്കാഴ്ച. കാരുണ്യ പ്രവര്‍ത്തികളും, പദ്ധതികളുമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം. സിറിയന്‍ ജനതയുടെ ക്ഷേമത്തിന് വേണ്ടി കത്തോലിക്ക സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സിറിയന്‍ പ്രസിഡന്റ് അഭിനന്ദിച്ചു.
വര്‍ഷങ്ങള്‍ നീണ്ട യുദ്ധവും, അതിനെതുടര്‍ന്നുള്ള വിദേശ ഉപരോധവും സിറിയയിലെ ജീവിത ചിലവില്‍ നാടകീയമായ വര്‍ദ്ധനവിന് കാരണമാക്കിയെന്നും ഇത് നിരവധി പേരെ കുടിയേറ്റത്തിലേക്ക് നയിച്ചുവെന്നും, പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരാക്കിയെന്നും കാരിത്താസ് സിറിയയുടെ പ്രതിനിധി കോണ്‍ഫറന്‍സില്‍ പറഞ്ഞു. ഗ്രീക്ക് മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കീസ് യൂസഫ് അബ്സിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു കോണ്‍ഫറന്‍സിന്റെ സമാപനം. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനായ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി കോണ്‍ഫറന്‍സിലെ മുഖ്യ പ്രഭാഷകനായിരിന്നു.
മാര്‍ച്ച് 15 മുതല്‍ 17 വരെ സംഘടിപ്പിച്ച കോണ്‍ഫറന്‍സ് വിജയകരമായിരിന്നു. 10 വര്‍ഷങ്ങളോളം നീണ്ട യുദ്ധത്തിനിരയായവര്‍ക്കിടയിലെ കാരുണ്യ പ്രവര്‍ത്തികളെ ഏകോപിപ്പിക്കുക എന്നതായിരുന്നു കൂട്ടായ്മയുടെ മുഖ്യ ലക്ഷ്യം. രാജ്യത്തെ വിവിധ കത്തോലിക്ക മെത്രാന്മാര്‍ക്ക് പുറമേ, കാരിത്താസ്, ജെസ്യൂട്ട് റെഫ്യൂജി സര്‍വീസസ്, രാജ്യത്തെ മൂന്ന്‍ കത്തോലിക്കാ ഹോസ്പിറ്റലുകള്‍ നിലനിര്‍ത്തി കൊണ്ടുപോകുന്നതിന് സഹായിക്കുന്ന എ.വി.എസ്.ഐ തുടങ്ങിയ ചാരിറ്റി സംഘടനകളുടെ പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക