News - 2025

നൈജീരിയയില്‍ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി; ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോകപ്പെടുന്ന മൂന്നാമത്തെ വൈദികൻ

പ്രവാചകശബ്ദം 30-03-2022 - Wednesday

അബൂജ, നൈജീരിയ: നൈജീരിയയിലെ മിന്നാ രൂപതയില്‍ നിന്നും ഇക്കഴിഞ്ഞ ദിവസം (മാര്‍ച്ച് 27) അക്രമികള്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 45 പേരില്‍ കത്തോലിക്ക വൈദികനും. ‘നൈജീരിയ കാത്തലിക് നെറ്റ്വര്‍ക്ക്’ (എന്‍.സി.എന്‍) ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നൈജര്‍ സംസ്ഥനത്തിലെ മുന്യാ പ്രാദേശിക സര്‍ക്കാര്‍ മേഖലയിലെ സാര്‍കിന്‍ പാവായിലെ സെന്റ്‌ മേരീസ് കത്തോലിക്കാ ഇടവക വികാരിയായ റവ. ഫാ. ലിയോ റാഫേല്‍ ഒസീഗിയാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്ന വൈദികന്‍. രൂപതയുടെ ചാന്‍സിലറായ ഫാ. എമേകാ അമന്‍ഞ്ചുക്വുവും ഇക്കാര്യം സ്ഥിരീകരിച്ചു. സാര്‍കിന്‍ പാവയിലെ സെന്റ്‌ മേരീസ് ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം താമസസ്ഥലമായ ഗ്വാഡയിലെ ക്രിസ്റ്റ് ദി കിംഗ് ഇടവകയിലേക്ക് മടങ്ങുന്ന വഴിക്കാണ് ഈ സംഭവമുണ്ടായതെന്നു ഫാ. അമന്‍ഞ്ചുക്വു എ.സി.ഐ ആഫ്രിക്കക്ക് അയച്ച കത്തില്‍ പറയുന്നു.

വൈദികന് പുറമേ തട്ടിക്കൊണ്ടുപോകപ്പെട്ട 44 പേരും അടുത്ത ദിവസങ്ങളില്‍ ആഭ്യന്തര അഭയാര്‍ത്ഥി (ഐ.ഡി.പി) ക്യാമ്പില്‍ നിന്നും തിരിച്ചെത്തിയവരാണെന്ന് ‘സഹാറ’ റിപ്പോര്‍ട്ട് ചെയ്യുന്നു. സാര്‍ക്കിന്‍ പാവ മുതല്‍ ഗ്വാഡ വരെയുള്ള റോഡിലൂടെ അക്രമികള്‍ ആരേയും കൂസാതെ സ്വതന്ത്രമായി വിഹരിക്കുകയായിരുന്നെന്നും ഷേഹു പറയുന്നു. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഇസ്ലാമിക തീവ്രവാദി സംഘടന ബൊക്കോഹറാമിന്റെ 2009-ലെ ആവിര്‍ഭാവവും, ഫുലാനി ഗോത്രപോരാളികളുടെ ആക്രമണങ്ങളും നൈജീരിയയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

നൈജീരിയായില്‍ വൈദികര്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന സംഭവപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഫാ. റാഫേല്‍ ലിയോയുടെ തട്ടിക്കൊണ്ടുപോകല്‍. 2021 ഏപ്രിലില്‍ മാസത്തിലാണ് ഫാ. ഇസു മാര്‍സെല്‍ ഒനിയച്ചോവ തട്ടിക്കൊണ്ടുപോകപ്പെട്ടത്, അദ്ദേഹം പിന്നീട് മോചിതനായി. തൊട്ടടുത്ത മാസം തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ടു വൈദികരില്‍ ഒരാള്‍ കൊല്ലപ്പെടുകയും, മറ്റേയാള്‍ മോചിതനാവുകയും ചെയ്തു. ബന്ധികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഫാ. എലിജാ ജുമാ വാദാ തട്ടിക്കൊണ്ടുപോകപ്പെട്ടത് 2021 ജൂലൈയിലാണ്.

2021 സെപ്റ്റംബറില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റൊരു പുരോഹിതനും, 2022 ജനുവരി 6-ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ജോസഫ് ദനൂജാമ ഷെകാരിയും പിന്നീട് മോചിതരാവുകയുണ്ടായി. ഈ മാസം ആദ്യം കടൂണ അതിരൂപതയില്‍ നിന്നും ഫാ. ജോസഫ് അകതേ എന്ന വൈദികനെയും കഴിഞ്ഞയാഴ്ച സാരിയ രൂപതയില്‍ നിന്നും ഫാ. ഫെലിക്സ് സകാരി എന്ന വൈദികനെയും തട്ടിക്കൊണ്ടുപോയിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »