News - 2024

ഫിലിപ്പീൻസിൽ കാണാതായ വൈദികനെ കാറില്‍ ബന്ധനസ്ഥനാക്കിയ നിലയില്‍ കണ്ടെത്തി

പ്രവാചകശബ്ദം 05-04-2022 - Tuesday

മനില: ഫിലിപ്പീൻസിൽ ഏപ്രിൽ ഒന്നാം തീയതി കാണാതായ കത്തോലിക്ക വൈദികനെ അദ്ദേഹത്തിന്റെ കാറിനോട് കൂട്ടിക്കെട്ടിയ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ദക്ഷിണ മനിലയിലെ റോസാരിയോ പട്ടണത്തിലുള്ള ഇടവക ദേവാലയത്തില്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന 58 വയസുള്ള ഫാ. ലിയോബെൻ പെരിഗ്രീനോയാണ് തിരോധാനത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരിക്കുന്നത്. ഇവിടെനിന്ന് കാറിൽ തിരികൾ വാങ്ങുവാന്‍ സമീപ പട്ടണമായ ഇമൂസിലേയ്ക്ക് പോകുന്നതിടയ്ക്കാണ് തിരോധാനം നടക്കുന്നത്. 48 മണിക്കൂറുകൾക്ക് ശേഷം കൈകളും, കാലുകളും കൂട്ടിക്കെട്ടിയ നിലയിൽ അദ്ദേഹത്തെ മറ്റൊരു സമീപ പട്ടണമായ സിലാങിൽ നിന്നും കണ്ടെത്തുകയായിരിന്നു. ഫാ. ലിയോബെന്നിനെ ചികിത്സയ്ക്കുവേണ്ടി ആശുപത്രിയിലേക്ക് മാറ്റി.

മോചനദ്രവ്യം ലക്ഷ്യമാക്കി നടത്തിയ കുറ്റകൃത്യമാകുമെന്ന് പോലീസ് വക്താവ് റോബർട്ട് സെറിലോസ് സംശയം പ്രകടിപ്പിച്ചു. ഇതുവരെ വൈദികന്റെ അടുത്ത് തെളിവുകൾ ശേഖരിക്കാൻ വേണ്ടി സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികൾ ആരെങ്കിലുമുണ്ടെങ്കിൽ മുന്നോട്ടുവന്ന് അന്വേഷണത്തിൽ സഹായിക്കണമെന്ന് വൈദികന്റെ കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്. വൈദികന്റെ സുരക്ഷിത മോചനത്തിന് വേണ്ടി പ്രാർത്ഥിച്ചവർക്ക് സഹോദരനായ ജോയൽ പെരിഗ്രീനോ നന്ദി പ്രകടിപ്പിച്ചു. വൈദികൻ അപ്രതീക്ഷിതമായി ആക്രമിക്കപ്പെട്ട സംഭവത്തിലുളള നടുക്കത്തിലാണ് ഇടവക സമൂഹം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »