Faith And Reason - 2024

കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ പാപ്പയോടൊപ്പം റഷ്യൻ യുക്രേനിയൻ കുടുംബങ്ങളും

പ്രവാചകശബ്ദം 13-04-2022 - Wednesday

റോം: ദുഃഖവെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിൽ ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുന്ന കുരിശിന്റെ വഴി പ്രാർത്ഥനയിൽ പരസ്പരം യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയിൽ നിന്നും, യുക്രൈനിൽ നിന്നും ഓരോ കുടുംബങ്ങൾ കുരിശും വഹിച്ചുകൊണ്ട് പങ്കെടുക്കും. കുരിശിന്റെ വഴി പ്രാർത്ഥനയിലെ പതിമൂന്നാം സ്ഥലത്തെ വിചിന്തനം തയ്യാറാക്കിയിരിക്കുന്നത് ഈ കുടുംബങ്ങളാണ്. 14 സ്ഥലങ്ങൾക്കും വേണ്ടിയുള്ള വിചിന്തനങ്ങൾ വത്തിക്കാൻ തിങ്കളാഴ്ച ദിവസം പുറത്തുവിട്ടിരുന്നു. അടുത്തിടെ വിവാഹിതരായ യുവദമ്പതികൾ, കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾ, ഒരു കുട്ടി മരണപ്പെട്ട കുടുംബം, അഭയാർത്ഥികളായ കുടുംബം എന്നിങ്ങനെ വിവിധ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കുടുംബങ്ങളാണ് 14 വിചിന്തനങ്ങളും എഴുതിയത്.

കുരിശിന്റെ വഴി വിചിന്തനങ്ങൾ തയാറാക്കിയ കുടുംബങ്ങൾ വിവിധ കത്തോലിക്കാ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്. കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ ഓരോ സ്ഥലത്തും വിചിന്തനത്തോടോപ്പം, ബൈബിൾ വചന വായനയും, പ്രാർത്ഥനയും ഉണ്ടായിരിക്കും. കൂടാതെ 14 പ്രാർത്ഥനാ നിയോഗങ്ങളും സമർപ്പിക്കപ്പെടും. അമോരിസ് ലെത്തീസ്യ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ആഹ്വാനം പുറത്തിറങ്ങിയതിന്റെ അഞ്ചാം വാർഷികം ആയതിനാൽ അതിനോടു ചേർന്നു നിൽക്കുന്നതാണ് ഇത്തവണത്തെ കുരിശിന്റെ വഴിയുടെ പ്രമേയങ്ങൾ. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »