Faith And Reason - 2025
വെനിസ്വേലയിൽ ദൈവകരുണയുടെ സിൽവർ ജൂബിലി വർഷത്തിന് ആരംഭം
പ്രവാചകശബ്ദം 25-04-2022 - Monday
മരാകായിബോ: ദൈവകരുണയുടെ ദിനാചരണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് മരാകായിബോ എന്ന വെനിസ്വേലൻ അതിരൂപതയിൽ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം. ഈ വർഷം ഏപ്രിൽ 24 മുതൽ (ഇന്നലെ) അടുത്തവർഷം ഏപ്രിൽ 16 വരെ ദണ്ഡവിമോചനം നേടാനുള്ള അവസരവും രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് ലൂയിസ് അസുവാജേ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂബിലി വർഷത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ വിശദമായ വിവരം അടുത്ത ദിവസങ്ങളിൽ രൂപത അധികൃതർ പുറത്തു വിടും. അതിരൂപതയിലെ എല്ലാ ഇടവകകളിലൂടെയും ദൈവകരുണയുടെ ചിത്രവുമായി നടത്തുന്ന പ്രയാണം ഇതിൽ സവിശേഷ ശ്രദ്ധ നേടുമെന്നാണ് കരുതപ്പെടുന്നത്.
വർഷങ്ങളായി നടത്തിവരുന്ന പ്രയാണം 25 വർഷം പൂർത്തിയാക്കുന്നതിൽ മരിയ കാമിനു എ ജീസസ് അസോസിയേഷൻ അധ്യക്ഷൻ ജോസ് ലൂയിസ് മത്തിയൂസ് ആഹ്ലാദം രേഖപ്പെടുത്തി. 2019-ൽ മൂന്നു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്ത പ്രയാണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഒഴിവാക്കിയിരുന്നു. പീഡിതരുടെ ആശ്വാസമായ മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന് പുറത്ത് ദിവ്യകാരുണ്യ മണിക്കൂർ ആചരിക്കാൻ ഇന്നലെ ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ വിശ്വാസികൾ ഒരുമിച്ചു കൂടിയിരിന്നു. മരാകായിബോ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ എമിരറ്റസ് ബെനഡിക് പതിനാറാമൻ മാർപാപ്പ ആശീർവദിച്ച ചിത്രവുമായി പ്രദക്ഷിണവും നടന്നു. വെനിസ്വേലയിലെ ജനസംഖ്യയുടെ 96%വും കത്തോലിക്ക വിശ്വാസികളാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക