News - 2024

വിശുദ്ധ ഓസ്കാര്‍ റൊമേരോയുടെ ആത്മീയ പിതാവായിരിന്ന ഫെര്‍ണാണ്ടോ സാന്‍സ് കാലം ചെയ്തു

പ്രവാചകശബ്ദം 30-04-2022 - Saturday

എല്‍ സാല്‍വദോര്‍: പാവങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും നടുവില്‍ ജീവിതം സമര്‍പ്പിക്കുകയും ഒടുവില്‍ രക്തസാക്ഷിയാകുകയും ചെയ്ത വിശുദ്ധ ഓസ്കാര്‍ അര്‍നുള്‍ഫോ റൊമേരോയുടെ കുമ്പസാരകനും ആത്മീയ നിയന്താവുമായ എല്‍ സാല്‍വദോറിലെ മുന്‍ മെത്രാപ്പോലീത്ത മോണ്‍. ഫെര്‍ണാണ്ടോ സാന്‍സ് ലാകാല്ലെ (89) കാലം ചെയ്തു. ഏപ്രില്‍ 29ന് രാവിലെയായിരുന്നു അന്ത്യം. തന്റെ അജപാലക ജീവിതത്തിലുടനീളം ഗര്‍ഭധാരണം മുതലുള്ള ജീവന്റെ സംരക്ഷണത്തിന് വേണ്ടി ശക്തമായി നിലകൊണ്ട മെത്രാനാണ് ബിഷപ്പ് ഫെര്‍ണാണ്ടോ. രാജ്യത്ത് ഗര്‍ഭഛിദ്രം കുറ്റകരമല്ലാതാക്കുവാനുള്ള എല്ലാ നീക്കങ്ങളെയും അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.

പ്രീസ്റ്റ്ലി സൊസൈറ്റി ഓഫ് ഹോളി ക്രോസിന്റെ ആത്മീയ രൂപീകരണ യോഗങ്ങളില്‍ പതിവായി പങ്കെടുത്തിരുന്ന വ്യക്തിയായിരുന്നു വിശ്വാസത്തിന്റെ പേരില്‍ മരണംവരിച്ച വിശുദ്ധ ഓസ്കാര്‍ അര്‍നുള്‍ഫോ റൊമേരോ. വര്‍ഷങ്ങളോളം വിശുദ്ധന്റെ ആത്മീയ നിയന്താവായിരുന്ന ഫാ. ജുവാന്‍ അസ്നാര്‍ കോസ്റ്ററിക്കയിലേക്ക് പോയതിനെ തുടര്‍ന്നാണ് മെത്രാന്‍ ഫെര്‍ണാണ്ടോക്ക് ആ ഭാഗ്യം ലഭിക്കുന്നത്. വിശുദ്ധന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ ബിഷപ്പ് ഫെര്‍ണാണ്ടോ അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

1980 മാര്‍ച്ച് 24-ന് ഒരു സംഘം വൈദികര്‍ക്കൊപ്പം ഇരുവരും ‘ഒപുസ് ദേയി’യുടെ ആത്മീയ യോഗത്തില്‍ പങ്കെടുക്കുകയും, :വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വൈകിട്ട് 3 മണിക്ക് അവസാനിച്ച യോഗത്തിന് ശേഷം ബിഷപ്പ് ഫെര്‍ണാണ്ടോയാണ് വിശുദ്ധ റൊമേരോയെ അദ്ദേഹം വെടിയേറ്റ്‌ മരിച്ച ലാ ഡിവിന പ്രൊവിഡെന്‍സിയ ആശുപത്രിയിലെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയ്ക്കായി എത്തിച്ചത്. ആ വിശുദ്ധ കുര്‍ബാനക്കിടെയാണ് വിശുദ്ധന്‍ വെടിയേറ്റ്‌ കൊല്ലപ്പെടുന്നത്.

സാറഗോസ സര്‍വ്വകലാശാലയില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത ബിഷപ്പ് ഫെര്‍ണാണ്ടോ, റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വ്വകലാശാലയിലാണ് ദൈവശാസ്ത്രവും, തത്വശാസ്ത്രവും പഠിച്ചത്. നിലവില്‍ ‘ഒപുസ് ദേയി’യുമായി ബന്ധപ്പെട്ടിരിക്കുന്ന ‘പ്രീസ്റ്റ്ലി സൊസൈറ്റി ഓഫ് ദി ഹോളി ക്രോസ്’ലെ സജീവ അംഗവുമായിരുന്നു അദ്ദേഹം. 1984-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് മെത്രാന്‍ ഫെര്‍ണാണ്ടോയെ ‘സാന്റാ അനാ’ (എല്‍ സാല്‍വദോര്‍) സഹായ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »