News - 2025

ഫാ. ഫ്രാന്‍സെസ്കോ പാറ്റണിനു വീണ്ടും വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതല

പ്രവാചകശബ്ദം 01-05-2022 - Sunday

ജെറുസലേം: വിശുദ്ധ നാടിൻറെയും സിയോൺ മലയുടെയും സംരക്ഷണ ചുമതലയ്ക്ക് ഫ്രാൻസിസ്ക്കൻ വൈദികനായ ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2016 മെയ് 20 മുതൽ കഴിഞ്ഞ ആറ് വർഷമായി വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതല വഹിച്ചുവരവെയാണ് രണ്ടാം വട്ടവും തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫ്രാൻസിസ്ക്കൻ ഫ്രയേഴ്സ് മൈനർ, സമൂഹത്തിൻറെ ഉന്നതാധികാരസമിതിയാണ് അദ്ദേഹത്തെ വീണ്ടും ഉന്നത പദവിയിലേക്ക് തിരഞ്ഞെടുത്തത്. 2025 വരെയാണ് ഫാ. പാറ്റണിനു ചുമതലയുള്ളത്.

1963 ഡിസംബര്‍ 23-നു ഇറ്റലിയിലെ ത്രെന്തൊയിലാണ് ഫാ. ഫ്രാന്‍സെസ്കോയുടെ ജനനം. 2003-ലും 2009-ലും, ഫ്രയേഴ്സ് മൈനർ, സമൂഹത്തിൻറെ പൊതുസംഘത്തിൻറെ, അഥവാ, ജനറൽ ചാപ്റ്ററിൻറെ, ജനറല്‍ സെക്രട്ടറിയായും 2008 മുതൽ 2016 വരെ സമൂഹത്തിൻറെ ത്രെന്തൊയിലെ വിശുദ്ധ വിജീലിയൊ പ്രവിശ്യയുടെ മിനിസ്റ്റർ പ്രോവിൻഷ്യലായും, 2010 മുതൽ 2013 വരെ ഇറ്റലി, അൽബേനിയ എന്നിവിടങ്ങളിലെ മിനിസ്റ്റർ പ്രൊവിൻഷ്യൽമാരുടെ സംഘത്തിൻറെ അദ്ധ്യക്ഷനുമായും അദ്ദേഹം സേവനം ചെയ്തിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »