News - 2025

ബെര്‍ലിനില്‍ ക്രൈസ്തവരും യഹൂദരും സമാധാന റാലി നടത്തി

പ്രവാചകശബ്ദം 03-05-2022 - Tuesday

ബെര്‍ലിന്‍: ക്രൈസ്തവരും, യഹൂദരും സമാധാനത്തിനും യഹൂദ വിരുദ്ധതക്കുമെതിരെ ജര്‍മ്മന്‍ നഗരമായ ബെര്‍ലിനില്‍ സമാധാന റാലി സംഘടിപ്പിച്ചു. മാര്‍ച്ച് ഓഫ് ലൈഫ് എന്ന ക്രിസ്ത്യന്‍ സംഘടന സംഘടിപ്പിച്ച റാലിയില്‍ ഇസ്രായേലി നിയമനിര്‍മ്മാതാക്കളും ക്രിസ്ത്യന്‍ നേതാക്കളും തമ്മിലുള്ള ബന്ധം വളര്‍ത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന നെസ്സെറ്റ് ക്രിസ്ത്യന്‍ അല്ലീസ് കോക്കസ് അംഗവും, ഇസ്രായേലി പാര്‍ലമെന്റിലെ അംഗവുമായ റൂത്ത് വാസ്സര്‍മാന്‍-ലാന്‍ഡെയായിരുന്നു മുഖ്യ പ്രഭാഷണം നടത്തിയത്.

ലോകമെമ്പാടുമായി വളര്‍ന്നുകൊണ്ടിരിക്കുന്ന യഹൂദവിരുദ്ധതക്കിടയിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് പറഞ്ഞ ലാന്‍ഡെ, യഹൂദരായത് കൊണ്ട് മാത്രം ആക്രമിക്കപ്പെടുന്നത് ന്യൂയോര്‍ക്കിലെയും, ലോസ് ആഞ്ചലസിലെയും, പാരീസിലെയും, ബെര്‍ലിനിലെയും തെരുവുകളില്‍ പതിവായികൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ക്രൈസ്തവ യുവാക്കളെ ഇസ്രായേലുമായി അടുപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന്‍ പറഞ്ഞ ലാന്‍ഡെ അതിനുവേണ്ടിയാണ് തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു

ഇസ്രായേലി പതാകകളും വഹിച്ചുകൊണ്ട് മുദ്രാവാക്യങ്ങളും മുഴക്കിക്കൊണ്ടാണ് ഏതാണ്ട് ആയിരത്തോളം വരുന്ന ആളുകള്‍ റാലിയില്‍ പങ്കെടുത്തത്. 74 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ മണ്ണില്‍വെച്ചാണ് യഹൂദരെ ലോകത്തു നിന്നും തുടച്ചു നീക്കുവാനുള്ള ആശയം ഉദിച്ചത്. ഇതിനെതിരെ നിശബ്ദത പാലിച്ചാല്‍ അത് യഹൂദവിരുദ്ധതക്കും, വിദ്വേഷത്തിനും പ്രോത്സാഹനം നല്‍കുന്നത് പോലെ ആകുമെന്ന്‍ ലാന്‍ഡെ പറഞ്ഞു. റാലിക്ക് മുന്‍പായി ലാന്‍ഡെ ബുണ്ടെസ്താഗ് അംഗം ഫ്രാങ്ക് മുള്ളര്‍ റോസന്‍റിറ്റുമായും കൂടിക്കാഴ്ച നടത്തി.

യഹൂദ കൂട്ടക്കൊലയെ (ഹോളോകോസ്റ്റ്) അതിജീവിച്ചവരുടെ ശബ്ദമാകുക എന്ന ലക്ഷ്യത്തോടെ ജോബ്സ്റ്റും, ചാര്‍ലോട്ട് ബിറ്റ്നറും ചേര്‍ന്നാണ് മാര്‍ച്ച് ഓഫ് ലൈഫ് സ്ഥാപിച്ചത്. 2007 മുതല്‍ സംഘടന മാര്‍ച്ച് ഓഫ് ലൈഫ് റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. 25 രാജ്യങ്ങളിലെ ഏതാണ്ട് 400-ഓളം നഗരങ്ങളിലാണു റാലികള്‍ സംഘടിപ്പിക്കുന്നത്. നാസികളുടെ കീഴില്‍ നടത്തിയ യഹൂദ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ടവരുടെ പിന്‍ഗാമികളും റാലികളില്‍ പങ്കെടുക്കാറുണ്ട്. മാര്‍ച്ച് ഓഫ് ദി ലിവിംഗുമായി സഹകരിച്ചാണ് ഇക്കൊല്ലത്തെ റാലി നടന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »