News - 2025

വത്തിക്കാനില്‍ പാപ്പയുടെ സാന്നിധ്യത്തില്‍ തമിഴിലും പ്രാര്‍ത്ഥന മുഴങ്ങി

പ്രവാചകശബ്ദം 16-05-2022 - Monday

വത്തിക്കാന്‍ സിറ്റി; വിശുദ്ധ ദേവസഹായം പിള്ളയടക്കമുള്ള പുണ്യാത്മക്കളുടെ നാമകരണ ചടങ്ങില്‍ തമിഴിലും പ്രാര്‍ത്ഥന നടന്നു. ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യത്തില്‍ പ്രഘോഷണ പ്രാർത്ഥനയാണ് ഫ്രഞ്ച്, സ്പാനിഷ്, ഡച്ച്, ഇറ്റാലിയൻ ഭാഷകള്‍ കൂടാതെ തമിഴിലും നടത്തിയത്. കോയമ്പത്തൂരിൽ നിന്നുള്ള ലീമ എന്ന യുവതിയാണ് ലോകസമാധാനത്തിനു വേണ്ടി തമിഴ് ഭാഷയിലെ പ്രാർത്ഥന ചൊല്ലിയത്. നാമകരണത്തിന് തലേദിവസം നടന്ന പ്രാര്‍ത്ഥനയിലും തമിഴിലുള്ള ഗീതം ആലപിച്ചിരിന്നു, വത്തിക്കാനിലെ തമിഴ് ക്രിസത്യന്‍ സന്യാസികളാണ് തമിഴിലെ ഗീതം ബസേലിക്കയില്‍ ആലപിച്ചത്.

ഇന്നലെ പരിശുദ്ധ പിതാവ് വിശുദ്ധരായി നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നവവിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന മദ്ബഹയിലെ പീഠത്തിലേക്ക് ധൂപാർച്ചനയുമായി പ്രതിനിധികൾ എത്തി. ഡിഎംഐ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറലും തമിഴ്നാട് സ്വദേശിനിയുമായ സിസ്റ്റർ ലളിതയാണ് ദേവസഹായം പിള്ളയുടെ തിരുശേഷിപ്പ് സമര്‍പ്പിച്ചത്.


Related Articles »