Life In Christ - 2024
ചാമ്പ്യൻസ് ലീഗ് കിരീടം ദൈവമാതാവിന് സമർപ്പിച്ച് റയൽ മാഡ്രിഡ് ടീം
പ്രവാചകശബ്ദം 01-06-2022 - Wednesday
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് തങ്ങളുടെ ട്രോഫി ദൈവ മാതാവിന്റെ സന്നിധിയിൽ സമർപ്പിച്ചു. ഔർ ലേഡി ഓഫ് അൽമുദേന എന്ന പേരിൽ അറിയപ്പെടുന്ന മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നിലാണ് അൽമുദേന കത്തീഡ്രൽ ദേവാലയത്തിലെത്തി ടീമംഗങ്ങളും, മറ്റ് ഒഫീഷ്യൽസും ചാമ്പ്യൻസ് ലീഗ് ട്രോഫിയും, ഏപ്രിൽ 30നു വിജയിച്ച സ്പാനിഷ് ലീഗ് ട്രോഫിയും സമർപ്പിച്ചത്. മെയ് 29നു മാഡ്രിഡിന്റെ തെരുവിലൂടെ ആയിരക്കണക്കിന് ആരാധകരുടെ ഹർഷാരവം ഏറ്റുവാങ്ങിയാണ് കത്തീഡ്രൽ ദേവാലയത്തിലേക്ക് ടീം എത്തിയത്. റയൽ മാഡ്രിഡ് ടീമിനെ കർദ്ദിനാൾ കാർലോസ് ഒസോറോ സിയറയാണ് സ്വീകരിച്ചത്.
കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോർ മാഡ്രിഡിന്റെ പേര് ഭൂഖണ്ഡത്തിലെ മറ്റ് സ്ഥലങ്ങളിൽ സുപരിചിതമാക്കിയത് പോലെ, രാജ്യതലസ്ഥാനത്തിന്റെ പേര് മറ്റ് സ്ഥലങ്ങളിൽ എത്തിക്കുന്ന റയൽ ടീമിന് കർദ്ദിനാൾ നന്ദി പറഞ്ഞു. കന്യകാമറിയത്തിന്റെ മാതൃ സംരക്ഷണം അവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവർക്കും ലഭിക്കുവാന്‍ ടീമിന്റെ പബ്ലിക് റിലേഷൻ ഡയറക്ടർ പദവി വഹിക്കുന്ന മുൻ ഫുട്ബോൾ താരം കൂടിയായിരുന്ന എമിലിയോ ബുട്രാജുവേനോ കത്തീഡ്രലിൽവെച്ച് പ്രാർത്ഥിച്ചു.
Así fue la foto de familia en la Catedral de la Almudena.#RealMadrid | #CHAMP14NS | #CAMPEON35 pic.twitter.com/p89OCRV0us
— Real Madrid C.F. (@realmadrid) May 29, 2022
കേരള ടീം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോള്‍ കോച്ചായ ബിനോ ജോര്‍ജ്ജ്, മഞ്ചേരി സെന്‍റ് ജോസഫ് ദേവാലയത്തില്‍ ട്രോഫിയുമായി എത്തിചേര്‍ന്ന് പ്രാര്‍ത്ഥിച്ചതിനെ വിമര്‍ശിച്ചവര്‍ക്കുള്ള ചുട്ട മറുപടിയായിട്ട് കൂടിയാണ് റയൽ മാഡ്രിഡ് ടീമിന്റെ വിശ്വാസ സാക്ഷ്യത്തെ മലയാളി ക്രൈസ്തവ സമൂഹം നോക്കികാണുന്നത്. റയൽ മാഡ്രിഡ് കിരീടം നേടിയപ്പോള്‍ ദേവാലയത്തിലെത്തി പ്രാര്‍ത്ഥിച്ചിരിന്നതിന്റെ വീഡിയോയും ചര്‍ച്ചകളില്‍ ഇടം നേടിയിരിന്നു. മെയ് 28നു നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെയാണ് റയൽ മാഡ്രിഡ് തകർത്തത്. ഇത് പതിനാലാമത്തെ തവണയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത്. മുന്‍പും നിരവധി തവണ കിരീടം സ്വന്തമാക്കിയതിന് കൃതജ്ഞതയര്‍പ്പിക്കാന്‍ ടീം ഒന്നടങ്കം കത്തീഡ്രല്‍ ദേവാലയത്തിലെത്തിയിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക