News - 2025
നൈജീരിയയിൽ സായുധര്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ മിഷ്ണറി വൈദികന്‍ മോചിതനായി
പ്രവാചകശബ്ദം 06-07-2022 - Wednesday
അബൂജ: നൈജീരിയയിൽ സായുധര്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ കത്തോലിക്ക മിഷ്ണറി വൈദികൻ ഫാ. ലൂയിജി ബ്രെണ്ണ മോചിതനായി. സോമാസ്കൻ മിഷ്ണറിയായിരിന്ന വൈദികനെ ഞായറാഴ്ചയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. തെക്കൻ നൈജീരിയയിലെ ഒഗുൻവെനി, സൗത്ത്-വെസ്റ്റ് ഓവിയ പരിസരത്ത് പോലീസ് സേന നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് വൈദികന് മോചനം ലഭിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം മർദനമേറ്റ് ബോധരഹിതനായ ഇദ്ദേഹം മരിച്ചുവെന്നു കരുതി അക്രമികൾ വഴിയിൽ ഉപേക്ഷിക്കുകയായിരിന്നുവെന്നും ബോധം തിരിച്ചുകിട്ടിയപ്പോൾ മടങ്ങിയെത്തിയെന്നുമാണ് സഭാവൃത്തങ്ങൾ പറയുന്നത്. വൈദികന്റെ മോചനത്തില്‍ വിശ്വാസി സമൂഹം ആഹ്ലാദത്തിലാണ്.
അതേസമയം രണ്ട് നൈജീരിയൻ വൈദികരായ ഫാ. പീറ്റർ ഉഡോയെയും ഫാ. ഫിലേമോൻ ഒബോഹിനെയും അടുത്തടുത്ത ദിവസങ്ങളിൽ എഡോ സംസ്ഥാനത്ത് നിന്ന്‍ തട്ടിക്കൊണ്ടുപോയിയിരിന്നു, വടക്കുകിഴക്കൻ കടുണയിൽ നിന്ന് ജൂലൈ 4ന് മറ്റൊരു നൈജീരിയൻ വൈദികനെയും തട്ടിക്കൊണ്ടുപോയി. കൗറു പ്രാദേശിക ഗവൺമെന്റ് ഏരിയയിലുള്ള സാൻ കാർലോസ് ഡി സാംബിനയുടെ പള്ളിയിൽ സേവനം ചെയ്തുക്കൊണ്ടിരിന്ന ഫാ. ഇമ്മാനുവൽ സിലാസാണ് അക്രമികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്. നൈജീരിയയിൽ സാധാരണ പൗരന്മാരെയും കത്തോലിക്കാ വൈദികരെയും തട്ടിക്കൊണ്ടുപോകുന്നത് വർദ്ധിച്ചുവരികയാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക