India - 2024
ചാവറയച്ചനെ തമസ്കരിച്ചത് അത്യന്തം പ്രതിഷേധാർഹം, സർക്കാർ തെറ്റു തിരുത്തണം: മാർ പോളി കണ്ണൂക്കാടൻ
പ്രവാചകശബ്ദം 11-07-2022 - Monday
ഇരിങ്ങാലക്കുട: കേരളത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉണർത്തെഴുന്നേൽപ്പിനു കരുത്തുറ്റ നേതൃത്വം നൽകിയ ക്രൈസ്തവ നേതാവായിരുന്ന ചാവറയച്ചനെ ഏഴാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ നവോത്ഥാന ചരിത്രത്തിൽനിന്നു തമസ്കരിച്ചത് അത്യന്തം പ്രതിഷേധാർഹമാണെന്നു ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. മനുഷ്യനെ മനുഷ്യനായിപോലും അംഗീകരിക്കാൻ തയാറാവാതിരുന്ന 18, 19 നൂറ്റാണ്ടുകളിലെ സാമൂഹിക വ്യവസ്ഥയ്ക്കെതിരേ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശക്ത മായി പ്രതികരിച്ച യുഗപുരുഷനാണ് ചാവറയച്ചനെന്ന് ബിഷപ്പ് സ്മരിച്ചു.
അജ്ഞതയും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹം ആരംഭിച്ച വിദ്യാലയ ങ്ങളും സാമൂഹികക്ഷേമ പദ്ധതികളും ജീവകാരുണ്യ ഇടപെടലുകളും മാധ്യമരംഗ ത്തെ ചുവടുവയ്പുമാണ് കേരളത്തിന്റെ നവോത്ഥാനത്തിനു തിരി കൊളുത്തിയത്. മിഷ്ണറിമാർ കൊളുത്തിവച്ച മാറ്റത്തിന്റെ ദീപശിഖയിൽനിന്നു പകർന്നെടുത്ത് അദ്ദേഹം കേരളമെമ്പാടും നവോത്ഥാനത്തിന്റെ നാട്ടുവെളിച്ചം പരത്തുകയായിരുന്നു അദ്ദേഹത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് പിൽക്കാലത്ത് വിവിധ സമുദായ പരിഷ്കർത്താക്കൾ മുന്നേറിയത്.
ഈ ചരിത്ര യാഥാർഥ്യങ്ങളെയാണ് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എസ്സിഇ ആർടി വിദഗ്ധ സമിതി പാഠ്യപദ്ധതിയിൽ തമസ്കരിച്ചിരിക്കുന്നത്. പാഠപുസ്തക പരി ഷ്ക്കരണത്തിനു തുടക്കമിട്ടിരിക്കുന്ന ഈ വേളയിൽ സംസ്ഥാന സർക്കാരും വിദ്യാഭ്യാ സ വകുപ്പ് അധികൃതരും ഈ തെറ്റ് തിരുത്താൻ തയാറാവണമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആവശ്യപ്പെട്ടു.